ഫ്ലാസ് സീഡ് ഒരു 30 ദിവസം കഴിച്ചാൽ അത്ഭുതകരമായ മാറ്റം സംഭവിക്കും…| Flaxseed Benefits And Side Effects

അത്ഭുതകരമായ നിരവധി ഗുണങ്ങൾ ഫ്ലാക്സ്സീഡ്ൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പല കാര്യങ്ങളും നാം പലരും അറിയാതെ പോയിട്ടുണ്ട്. അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഫ്ലാസ് സീഡ്. ഇന്ന് മാർക്കറ്റുകളിലും അതുപോലെതന്നെ ആയുർവേദ ഷോപ്പുകളിലും വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഫ്ലാസ് സീഡ്.

എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങളെ പറ്റി ഈ അടുത്തകാലത്താണ് കൂടുതലായി മലയാളികൾ അറിഞ്ഞു തുടങ്ങിയത്. അതിന് ശേഷമാണ് ഇവയുടെ ഉപയോഗം കൂടിയത്. എന്നാൽ 3000 വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ ഇത് കൃഷി ചെയ്ത് ഉപയോഗിച്ചിരുന്നു എന്നാണ് പറയുന്നത്. മലയാളത്തിൽ ചെറുചന വിത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു സീഡ് വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. ഫാക്സീഡ് വെറുതെ കുതിർത്തു അല്ലെങ്കിൽ ഭക്ഷണത്തിന്റെ കൂടെ ചേർത്ത് വറുത്തിട്ടും എല്ലാം തന്നെ കഴിക്കാവുന്നതാണ്.


പ്രധാനമായും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ ഡിപെൻഡ് ചെയുന്നത് മൂന്നു വിഭാഗത്തിലാണ്. ഒന്നാമത് ഇതിനകത്ത് കാണുന്ന ഒമേഘ ത്രീ ഫാറ്റി ആസിഡ് ആണ്. നമ്മുടെ ശരീരത്തിന് നമ്മുടെ ഹൃദയത്തിന് ഏറ്റവും സപ്പോർട്ട് ആയിട്ടുള്ള ഒരു ഫാറ്റ് കണ്ടിന്റാണ് ഒമേഘ ത്രീ ഫാറ്റി ആസിഡ്. ഇതിൽ ലീഗ്നിൻ എന്ന് പറയുന്ന പോളിഫിനോൾ അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ പോലുള്ള രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ഇതിൽ നാച്ചുറൽ ഈസ്ട്രജൻ ലഭിക്കുന്നു.

അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നു. മറ്റു ചെടികളെ അപേക്ഷിച്ച് നോക്കുമ്പോൾ 80 മുതൽ 800 ഇരട്ടി വരെ ലീഗ്നിൻ ഫ്ലാസ് സീഡിൽ അടങ്ങിയിട്ടുണ്ട്. മൂന്നാമത്തെ ഗുണം എന്ന് പറയുന്നത് ഇതിൽ ഉയർന്ന അളവിലുള്ള ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. അതായത് നാരുകളാണ്. ഇതിനകത്തെ നാരുകളിൽ ഏകദേശം 80 ശതമാനവും സൊല്യൂബിൽ ഫൈബേർസ് ആണ്. ഇത് ശരീരത്തിന് ഗുണകരമായി മാറുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *