സ്ട്രോക്ക് വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക… ഈ മൂന്ന് കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കണം…| Stroke Treatment Malayalam

ജീവിതത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ലോകത്ത് ഹൃദയാഘാതം കഴിഞ്ഞു കഴിഞ്ഞാൽ ഏറ്റവും വലിയ രീതിയിൽ ജീവന് അപഹരിക്കുന്ന ഒരു രോഗമാണ് സ്ട്രോക്ക്. ഇത് പലതരത്തിലാണ് ഉണ്ടാകുന്നത്. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെതന്നെ തലച്ചോറിൽ രക്തക്കുഴൽ അടഞ്ഞിട്ടാണെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. ഇതിൽ ഏറ്റവും കൂടുതലായി കാണുന്നത് തലച്ചോറിലെ രക്തക്കുഴൽ അടഞ്ഞുകൊണ്ട് ഉണ്ടാകുന്ന സ്ട്രോക്കിനെ പറ്റിയാണ്.

സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ തലച്ചോറിൽ ദശകൾ നശിക്കുകയാണ് ചെയ്യുന്നത്. തലച്ചോറിന്റെ പ്രവർത്തനം ഒരു പ്രാവശ്യം നശിച്ചു കഴിഞ്ഞാൽ ഇത്തരത്തിലുള്ള ദശകള് വീണ്ടെടുക്കാൻ കഴിയില്ല. ഈ നാശ പെട്ടെന്ന് നിർത്തേണ്ടത് ആവശ്യമാണ്. അതിനു പലതരത്തിലുള്ള ചികിത്സ രീതികൾ ലഭ്യമാണ്. അതിന്റെ ട്രീറ്റ് മെന്റ് ഓപ്ഷൻ ലഭ്യമായിട്ടുള്ള.

24 മണിക്കൂറും ഇത്തരം ട്രീറ്റ്മെന്റ് ഓപ്ഷൻ ലഭ്യമായിട്ടുള്ള ഒരു ഹോസ്പിറ്റലിലാണ് സ്ട്രോക്ക് റെഡി ഹോസ്പിറ്റൽ എന്ന് പറയുന്നത്. എന്താണ് ഇത് എന്ന് നോക്കാം. 24 മണിക്കൂറും ഇന്റർമെൻഷൻ റേഡിയോളജിസ്റ് അവയിലാബിലിറ്റി അതുപോലെതന്നെ 24 മണിക്കൂർ ന്യൂറോളജിസ്റ്റ് അതുപോലെതന്നെ ന്യൂറോസർജൻ എംആർഐ ഫെസിലിറ്റി എന്നിവ അവൈലബിൾ ആയിരിക്കണം. ഇതാണ് ഒരു സ്ട്രോക്ക് റെഡി ഹോസ്പിറ്റൽ എന്ന് പറയുന്നത്. ഒരു സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ അതങ്ങനെ തിരിച്ചറിയാം.

അതിനുള്ള ഒരു മെത്തേഡാണ് fast. F എന്ന് പറയുന്നത് മുഖത്തെയാണ്. മുഖം ഒരു ഭാഗത്തേക്ക് കോടി വരുക. അതുപോലെതന്നെ കൈകളിലും കാലുകളിലും ഉണ്ടാകുന്ന തളർച്ച. അതുപോലെതന്നെ സംസാരിക്കാനുള്ള ബുദ്ധിമുട്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുമ്പോൾ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *