പണ്ടുമുതൽ തന്നെ നമ്മുടെ വീട്ടിലെല്ലാ മുതിർന്നവർ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് പലർക്കും അത്തരം കാര്യങ്ങൾ അറിയണമെന്നില്ല. എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എവിടെയെല്ലാം വൃത്തിയായി ഇരിക്കുന്നത് അവിടെയെല്ലാം തന്നെ ലക്ഷ്മി വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ തന്നെ ലക്ഷ്മി ദേവി വീടുകളിൽ വസിക്കുവാൻ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇത്തരത്തിൽ ലക്ഷ്മി ദേവി വീടുകളിൽ വസിക്കുന്നതിലൂടെ ഭാഗ്യം ഉയർച്ച സമ്പൽ സമൃദ്ധി എന്നിവ ജീവിതത്തിൽ വന്നുചേരുന്നു.
എന്നാൽ ലക്ഷ്മി ദേവിയാണ് വീടുകളിൽ വസിക്കുന്നത് എങ്കിൽ ദുഃഖം ദാരിദ്ര്യം നഷ്ടം എന്നിവയെല്ലാം തന്നെ വന്ന് ഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചൂൽ ലക്ഷ്മി ദേവിയുടെ പ്രതീകമാണ്. വീട് വൃത്തിയാക്കി ദരിദ്ര ദേവതയുടെ സാന്നിധ്യം കുറയ്ക്കുന്നത് കൊണ്ടാണ് ചൂലിനെ ലക്ഷ്മി ദേവിയുടെ പ്രത്യേകമായി തന്നെ കാണുന്നത്. ദേവിയുടെ അനുഗ്രഹം അതിനാൽ തന്നെ ചൂലിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്.
അതിനാൽ തന്നെ നാം വീടുകളിൽ വളരെ പ്രാധാന്യത്തോടെ സൂക്ഷിക്കേണ്ട വസ്തുവാണ് ചൂൽ. ഇനി ചൂലുമായി ബന്ധപ്പെട്ട് ഒരു വീട്ടമ്മ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ചവിട്ടരുത് ഒരിക്കലും ചൂൽ കാൽ കൊണ്ട് ചവിട്ടരുത്. ഇതു വലിയ ദോഷമാണ്. ഇത് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കൊണ്ടുവരുന്നതിന് കാരണമാകുന്നു. കൂടാതെ ജീവിതത്തിൽ പലതരത്തിലുള്ള ധന നഷ്ടങ്ങളും അപ്രതീക്ഷിതമായി ജീവിതത്തിൽ വരുന്നതാണ്.
കൂടാതെ വീടുകളിലെ ഐശ്വര്യം ഗണ്യമായി കുറയുന്നതാണ്. അതിനാൽ തന്നെ ഒരിക്കലും ചൂൽ ചവിട്ടരുത്. ചൂൽ ചവിട്ടാതെ ഒതുക്കി വയ്ക്കുകയാണ് ചെയ്യേണ്ടത്. അടുക്കളയിൽ ചില വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല. അതരത്തിലുള്ള വസ്തുവാണ് ചൂൽ. ഇത് അടുക്കളയിൽ ഒരു കാരണവശാലും സൂക്ഷിക്കാൻ പാടില്ല. ഇങ്ങനെ സൂക്ഷിക്കുന്നത് ജീവിതത്തിൽ പല കാര്യങ്ങളും നമുക്ക് നഷ്ടപ്പെടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം