ഏത്തപ്പഴം ദിവസവും കഴിച്ചാൽ ഇത്രയും ഗുണങ്ങളോ… ഈ ഗുണങ്ങളൊന്നും അറിയാതെ പോകല്ലേ…| benefits of Banana

പഴങ്ങളിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് അതുപോലെതന്നെ ആരോഗ്യപരമായ രീതിയിൽ മുൻപന്തിയിൽ നിൽക്കുന്നത് ഏത്തപ്പഴം ആണ്. നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം മൂന്നുതരം കാർബോഹൈഡ്രേറ്റുകൾ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ്. ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവ കൊണ്ട് നിറഞ്ഞതും. അതുപോലെതന്നെ ഇരുമ്പ് സത്തും നാരുകളുടെ അംശവും പൊട്ടാസ്യം കൂടുതലുള്ളതുമാണ്. അതിനാൽ തന്നെ ഉയർന്ന ഊർജ്ജം പ്രദാനം ചെയ്യുന്ന പഴമാണ് നേന്ത്രപ്പഴം. രണ്ടുപഴം ഒന്നരമണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രധാനം ചെയ്യുന്നു എന്ന്. ഗവേഷകർ പറയുന്നുണ്ട്.

അതുകൊണ്ടുതന്നെയാണ് കായിക വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ഇത്രയേറെ കഴിക്കുന്നതും. ഇതിൽ പ്രകൃതിദത്തമായ മൂന്നുതരം പഞ്ചസാരകൾ കാണാൻ കഴിയും. സുക്രോസ് ഗ്ളൂക്കോസ് ഫ്രാക്ടസ്. ഉയർന്ന കാലറിയിലുള്ള പഴം ആയതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്ത പഴം കഴിക്കരുത്. സാധാരണ ആരോഗ്യ സ്ഥിതിയിലുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം പുഴുങ്ങിയത് അല്ലാതെയോ കളിക്കാവുന്നതാണ്. എന്നാൽ പ്രമേഹരോഗികളെ ഈ പഴം ഒഴിവാക്കുന്നത് ആണ് നല്ലത്.


കാരണം ഇതിൽ കാർബോഹൈഡ്രേറ്റ് കൂടുതലായി ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ ഇത് സഹായിക്കുന്നു. ഏത്തപ്പഴത്തിലും മറ്റു പഴങ്ങളിലും കൊളസ്ട്രോൾ ഒട്ടുംതന്നെ ഇല്ല. അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ രോഗികൾ പോലും ഏത്തപ്പഴം അല്ലെങ്കിൽ മറ്റു വാഴപ്പഴങ്ങളോ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ പോലും വ്യായാമമില്ലാത്ത കൊളസ്ട്രോൾ രോഗികൾ പഴം ഒഴിവാക്കുന്നത് ആണ് നല്ലത്. കാരണം ഇതിൽ കൊളസ്ട്രോൾ ഇല്ല എങ്കിലും ഇതിലെ അന്നജം കൊഴുപായി മാറാനുള്ള സാധ്യതയുണ്ട്.

പ്രമേഹ രോഗികൾ ഏത്തപ്പഴം ഉപയോഗിക്കുകയാണെങ്കിൽ പുഴുങ്ങാത്തത് കഴിക്കുകയാണ് നല്ലത്. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും പുഴുങ്ങിയ ഏത്തപ്പഴം വളരെ നല്ലതാണ്. എല്ലാ പോഷകങ്ങളും വളരെ വേഗത്തിൽ തന്നെ ശരീരത്തിന് ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. അതുപോലെതന്നെ വിളർച്ച പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഈ പഴം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *