നമ്മുടെ ശരീരത്തിൽ പലയിടങ്ങളിലും ഫംഗസ് അണുബാധ മൂലം ഒട്ടനവധി അസ്വസ്ഥതകൾ നേരിടുന്നുണ്ട്. പണ്ടുകാലത്ത് ഇത്തരത്തിലുള്ള ഫംഗസ് അണുബാധകൾ വളരെ കുറവായിരുന്നു. ഇന്നത്തെ ജീവിതശൈലി ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങളെ വർധിപ്പിക്കുന്നു. അതിന്റെ പ്രധാന കാരണം എന്ന് നമുക്ക് എടുത്തു പറയാൻ സാധിക്കുന്നത് രോഗപ്രതിരോധശേഷി കുറവ് എന്നുള്ളതാണ്. ജീവിതരീതിയിൽ പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായതിനാൽ.
തന്നെ രോഗപ്രതിരോധശേഷി ഓരോരുത്തരും ഗണ്യമായി കുറവാണ് കാണുന്നത്. ഇതുതന്നെയാണ് ശരീരത്തിൽ അമിതമായിട്ടുള്ള ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്നത്. ഫംഗസ് എന്നത് നമ്മുടെ ശരീരത്തിലുള്ള ഒന്നുതന്നെയാണ്. എന്നാൽ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുമ്പോൾ അത് പെറ്റു പെരുകി അമിതമാകുന്നു. അത് നമ്മുടെ സ്വകാര്യ ഭാഗങ്ങളിലും കൈകളിലും കാലുകളിലും എന്നിങ്ങനെ തുടങ്ങി തലമുതൽ പെരുവിരൽ വരെ അണുബാധ സൃഷ്ടിക്കുന്നു.
ഇന്നത്തെ കാലത്തെ തൈറോയ്ഡ് പ്രമേഹം എന്നിങ്ങനെയുള്ള രോഗികളിൽ ഇത്തരത്തിലുള്ള ഫംഗസ് ബാധമൂലം ഉണ്ടാകുന്ന രോഗങ്ങൾ അധികമായി തന്നെ കാണുന്നു. ഇത് ചെറിയ ചൊറിച്ചിലുകൾ തുടങ്ങി പൊട്ടി വ്രണമാകുന്ന അവസ്ഥ വരെ ഇത്തരം രോഗികളിൽ ഉണ്ടാകാറുണ്ട്. കൂടാതെ അമിതഭാരമുള്ളവർക്ക് ആയാലും ഇത്തരത്തിൽ അസ്വസ്ഥതകൾ ഏറി വരുന്നതായി കാണാം.
അമിതഭാരമുള്ളവരിൽ അമിതമായിത്തന്നെ കൊഴുപ്പും ഷുഗറും ഉണ്ട് എന്നുള്ളതിനാലാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ പലതരത്തിലുള്ള ആന്റിബയോട്ടിക്കുകളും ചില രോഗങ്ങൾക്കുളള മരുന്നുകളും കഴിക്കുന്നത് വഴി ഇത്തരത്തിൽ ഫംഗസ് അണുബാധ കൂടുതലായി തന്നെ ഓരോ വ്യക്തികളിലും കാണുന്നു. അതുപോലെതന്നെ നമ്മുടെ ശരീരം ശരിയായ രീതിയിൽ വൃത്തിയാക്കാതെ വരുമ്പോഴും ഇത്തരത്തിൽ ഫംഗസ് അണുബാധ വരുന്നതായി കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.