മുട്ടക്കറി ഈ രീതിയിൽ വ്യത്യസ്തമായി ഒന്ന് ഉണ്ടാക്കി നോക്ക്..!! ഇങ്ങനെ ഒരിക്കലെങ്കിലും ചെയ്തു നോക്കണം…| Variety Mutta Curry

വളരെ എളുപ്പത്തിൽ തന്നെ വെറൈറ്റി രീതിയിൽ മുട്ടക്കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇത്. ഒരു വെറൈറ്റി മുട്ട കറിയാണ് ഇത്. സാധാരണ ആരും തന്നെ ഈ രീതിയിൽ മുട്ടക്കറി ഉണ്ടാക്കാറില്ല. ഉടച്ചൊഴിച്ചു മുട്ടക്കറി പലരീതിയിലും ഉണ്ടാക്കാറുണ്ട് എങ്കിലും ഈ രീതിയിൽ ഉണ്ടാക്കാറില്ല. ഇനി ഈ രീതിയിൽ ഉണ്ടാക്കിയിട്ട് ചപ്പാത്തിയുടെ ഇടിയപ്പത്തിന്റെ ബ്രെഡിന്റെ എല്ലാറ്റിന്റെ കൂടെ കഴിക്കാൻ കഴിയുന്നതാണ്. ഇത് രണ്ട് രീതിയിൽ ചെയ്യാൻ സാധിക്കുന്നതാണ്.

എങ്ങനെ വെറൈറ്റി മുട്ട കറി തയാറാക്കാം നോക്കാം. മൂന്ന് മുട്ടക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. മൂന്നു മീഡിയം വലിപ്പത്തിലുള്ള സവാള എടുക്കുക. ഇത് നന്നായി ചെറുതാക്കി അരിഞ്ഞെടുക്കുക. എട്ട് അല്ലി വെളുത്തുള്ളി ചതച്ചെടുക്കുക. ഒരു പച്ചമുളക് ആവശ്യമാണ് ഒരു മീഡിയം വലിപ്പമുള്ള തക്കാളിയും ആവശ്യമാണ്. പിന്നീട് ഇതിലേക്ക് ആവശ്യമാണിത് അര ടീസ്പൂൺ പെരുംജീരകം ഒരു കഷ്ണം പട്ട രണ്ട് ഏലക്കായ നാല് ഗ്രാമ്പൂ അതുപോലെതന്നെ അര കപ്പ് തേങ്ങ ചിരകിയത് ആണ്.

ചൂട് വെള്ളത്തിലാണ് ഇത് തയ്യാറാക്കുന്നത്. ഒരു പാൻ ചൂടാക്കി എടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന രണ്ടു ഏലക്കായ. 4 ഗ്രാമ്പു ഒരു പീസ് പട്ട അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് കൊടുക്കുക ഇത് ചെറുതായി ചൂടായി വരുമ്പോൾ ഇതിലേക്ക് ചതച്ചിരിക്കുന്ന വെളുത്തുള്ളി അതുപോലെ തന്നെ ഇഞ്ചി ചേർക്കുന്നുണ്ടെങ്കിൽ ഇഞ്ചി ചതച്ചത് പിന്നീട് ചെറുതായിട്ട് കട്ട്‌ ചെയ്തു വച്ചിരിക്കുന്ന സവാള എന്നിവ ചേർത്തു കൊടുക്കുക.

പിന്നീട് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് മിക്സിയുടെ ജാർ എടുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ അര ടീസ്പൂൺ പെരുംജീരകം ചേർത്ത് കുറച്ചു വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. സവാള നന്നായി അടച്ചു വെച്ച് വഴറ്റി അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ കുരുമുളകുപൊടി ഒന്നര ടീസ്പൂൺ മല്ലിപ്പൊടി. ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *