പ്രാർത്ഥന ചെല്ലുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇങ്ങനെ ചെയ്യാതെ പ്രാർത്ഥന ചൊല്ലിയിട്ട് യാതൊരു പ്രയോജനവുമില്ല. ഞാൻ കാര്യ സാദ്യത്തിനായി പ്രാർത്ഥിക്കുന്നത് എല്ലാവരും ചെയ്യുന്ന ഒന്നാണ്. നമ്മളെ സന്ധ്യാനാമം ചൊല്ലാൻ അനുവദിക്കാത്ത ശത്രു നമ്മുടെ ഉള്ളിലുണ്ട്. ഈ ശത്രു ഏത് അവസ്ഥയിലാണ് ഉള്ളിലിരിക്കുന്നത് എന്ന് ചോദിച്ചാൽ നാമം ചൊല്ലുന്ന വേളയിൽ അലസത മടി ഉറക്കം വരിക ഇടയ്ക്കിടെ വായികോട്ട് വരുക ഇങ്ങനെയെല്ലാമാണ് അനുഭവപ്പെടുക.
ഇത് ആദ്യമെല്ലാം വളരെ നിസ്സാരമായാണ് കാണുന്നത് എങ്കിലും ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണ് എങ്കിൽ ഇത് വളരെ പെട്ടെന്ന് തന്നെ പരിഹരിക്കേണ്ട ഒന്നാണ്. അല്ലാത്തപക്ഷം നിത്യേന നാമം ജപിച്ചിട്ട് യാതൊരു പ്രയോജന ലഭിക്കില്ല. നമ്മൾ യഥാർത്ഥത്തിൽ വായ കൊണ്ട് നാമം ജപിക്കുന്നുണ്ട് എങ്കിലും. യഥാർത്ഥ ഉള്ളിൽ തട്ടിയിട്ടുള്ള ജപമായിട്ടല്ല പ്രവർത്തിക്കുന്നത്. ചില ആളുകൾക്ക് മറ്റു ചില സന്ദർഭങ്ങളിൽ പലതരത്തിലുള്ള ദുഷിച്ച ചിന്തകളും ഈ സമയം മനസ്സിലേക്ക് കയറി വരാറുണ്ട്.
ഈ രീതിയിലും കാണാറുണ്ട്. സന്ധ്യ നാമം കൃത്യമായി ചെയ്യുന്ന ആളാണ് എങ്കിൽ നിങ്ങൾക്ക് ഏകാഗ്രത കൈവന്നിട്ടുണ്ട്. ഇല്ലെങ്കിൽ കൈ വരുന്നതാണ്. ഇങ്ങനെ ഏകാഗ്രത ഉണ്ടായി കിട്ടിയാൽ മാത്രമേ നിത്യ ജീവിതത്തിൽ അതായത് പഠിക്കുന്ന വിദ്യാർത്ഥി ആണെങ്കിൽ തൊഴിൽ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളി ആണെങ്കിലും അയാൾ ചെയ്യുന്ന പ്രവർത്തിയിൽ കൃത്യമായി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.
ഈ ക്ഷീണവും മടി അലസതയും മാറ്റാനായി നാമം ജപിക്കുന്നതിന് തൊട്ടുമുൻപ് ചില ഭക്ഷണ വസ്തുക്കൾ നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കേണ്ടത് ആവശ്യമാണ്. ചില ചിട്ടകൾ ഉടനടി ആരംഭിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കട്ടൻ ചായ കാപ്പി ഇവ കഴിച്ച ശേഷം നാമം ജപിക്കാൻ ഇരുന്നാൽ നാമം ജപിക്കുന്ന കാര്യത്തിൽ ശ്രദ്ധ കിട്ടില്ല. അതുപോലെതന്നെ വയറു നിറയെ ഭക്ഷണം കഴിച്ച ശേഷവും നാമം ജപിക്കാൻ ഇരിക്കരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : നമ്പ്യാട്ട് മന കാഞ്ചീപുരം