സപ്പോട്ടയിലെ ആരോഗ്യ ഗുണങ്ങൾ… ഇതിന്റെ ഗുണങ്ങൾ ഇപ്പോഴും അറിഞ്ഞിട്ടില്ല… ഈ ഗുണങ്ങളൊക്കെ അറിയാതെ പോകല്ലേ…

പുറത്തുനിന്ന് നമ്മുടെ നാട്ടിലേക്ക് ചേക്കേറിയ പഴമാണ് എങ്കിലും ഇന്ന് നമ്മുടെ ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് സപ്പോട്ട. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നുകൂടിയാണ് ഇത്. ഈ സപ്പോട്ടയിലെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഇത്. സപ്പോട്ട അല്ലെങ്കിൽ ചിക്കു. ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ചിക്കു എന്ന ഓമന പേരിൽ അറിയപ്പെടുന്ന പഴമാണ് സപ്പോട്ട. ഉഷ്ണമേഖല ഭാഗത്ത് കാണപ്പെടുന്ന നിത്യഹരിത മരമായ സപ്പോട്ടയുടെ പഴം മാങ്ങാ ചക്ക വാഴപ്പഴം എന്നിവയെ പോലെ തന്നെ നിരവധി ഗുണങ്ങൾ അടങ്ങിയതും അതുപോലെതന്നെ പോഷക ഗുണങ്ങൾ അടങ്ങിയതും ഊർജ ദായകവുമാണ്.

വളരെ പെട്ടെന്ന് ദഹിക്കുന്നതാണ് ഇതിന്റെ മധുരമുള്ള ഉൾഭാഗം. ഇതിൽ അടങ്ങിയ ഗ്ലൂക്കോസ് അംശം ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്ന ഒന്നാണ്. വൈറ്റമിനുകൾ ധാതുക്കൾ ടാണിന് എന്നിവ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് ഇത്. നല്ല മധുരമുള്ള ഫലമായതിനാൽ തന്നെ നിനക്ക് ഷേക്കുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിൽ ഊർജ് നൽകുന്ന ഗ്ലൂക്കോസ് കൂടുതലായി അടങ്ങിയ പഴം കൂടിയാണ് സപ്പോട്ട. കായിക മേഖലയിൽ ഉള്ള താരങ്ങൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമായതിനാൽ തന്നെ ഇവർ സപ്പോട്ട കൂടുതലായി കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്.

അണുപാതയും അതുപോലെതന്നെ വീക്കങ്ങളും തടയാൻ കഴിവുള്ള ഒരു ഔഷധമാണ് ഇത്. ടാണിന് ധാരാളമായി അടങ്ങിയ പഴം കൂടിയാണ് ഇത്. ശരീരത്തിൽ അകത്തെ ദഹനപ്രക്രിയ എളുപ്പമാക്കുന്നതു വഴി ആമാശയത്തിലെയും അതുപോലെ തന്നെ അന്ന നാളത്തിലെയും ചെറു കുടലിലെ വീക്കങ്ങളും മറ്റും ആസ്വസ്ഥതകളും മാറ്റാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ ഉദര സംബന്ധമായ പല പ്രശ്നങ്ങളും വേദനകളും മാറ്റിയെടുക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ചില ക്യാൻസറുകൾ തടയാനും ഇത് ഉപയോഗിച്ച് സാധിക്കുന്നതാണ്.

സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ഫൈബറും പോഷകങ്ങളും എല്ലാം തന്നെ കാൻസർ പ്രതിരോധിക്കാൻ സഹായിക്കുന്നു. ശ്വാസ കോശത്തിലെയും മോണയിലെയും കാൻസർ തടയാൻ സപ്പോട്ടയിലെ വൈറ്റമിൻ എക്ക് കഴിയുന്നതാണ്. ഇത് കൂടാതെ സപ്പോട്ടയിലെ വൈറ്റമിൻ എ വൈറ്റമിൻ ബി എന്നിവ ചർമ സംരക്ഷണത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *