പഴങ്ങളിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള കാര്യമെല്ലാവർക്കും അറിയാവുന്നതാണ്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിവ് പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പഴങ്ങളിൽ കേമൻ തന്നെയാണ് അത്തിപ്പഴം. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ധാരാളം പോഷകങ്ങളും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ള ഇതിനെപ്പറ്റി കേട്ടിട്ടില്ലാത്തവർ വളരെ കുറവായിരിക്കും.
പാലസ്തീനിലാണ് അത്തിയുടെ ജന്മസ്ഥലം. വിശുദ്ധ ഖുർആനിൽ ഇതിനെപ്പറ്റി പറയുന്ന ഒരു അധ്യായം തന്നെ കാണാൻ കഴിയും. ബൈബിളിലും ഇതിനെപ്പറ്റി പറയുന്നുണ്ട്. പാലസ്ത്തിനിലാണിത് വളരെ കൂടുതലായി കണ്ടുവരുന്നത്. കൂടാതെ ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും കാണുന്നുണ്ട്. ഔഷധ കൂട്ടിൽ പ്രഥമ സ്ഥാനിയാണ് അത്തി. ഇതിന്റെ തൊലിയും വെറും ഇളം കായ്കളും പഴങ്ങളും എല്ലാം തന്നെ ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസവും സോഡിയം ഇരുമ്പ് ഖണ്ഡകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിട്ടുണ്ട്.
അത്തിപ്പഴം പഞ്ചസാരയുമായി അല്ലെങ്കിൽ ശർക്കര ചേർത്ത് കഴിച്ചാൽ രക്തസ്രാവം ദതഷയം മലബന്ധം എന്നീ അസുഖങ്ങൾക്ക് ശമനമുണ്ടാകും. മുലപ്പാലിന് തുല്യമായ പോഷകങ്ങൾ അടങ്ങിയതിനാൽ ഇത് കുഞ്ഞുങ്ങൾക്ക് നൽകാൻ കഴിയുന്ന ഒന്നാണ്. ഇത് കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവികമായ വളർച്ച തൊരിത പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഗർഭം അലസതിരിക്കാൻ പ്രതിരോധം എന്ന നിലയിലും ഇത് കഴിക്കാൻ കഴിയുന്നതാണ്. ബലക്ഷയം മാറുന്നതിന് ഇത് കഴിച്ചാൽ വളരെ നല്ലതാണ്. വയറിളക്കം വിളർച്ച അത്യാർത്ഥവം ആസ്മ എന്നിവയ്ക്കും ഇത് വളരെ നല്ലതാണ്.
കേട് കൂടാതെ ഒരു വർഷത്തോളം ഉണക്കി സൂക്ഷിക്കാൻ കഴിയുന്ന ഒരു പഴമാണ് അത്തിപ്പഴം. അര കിലോ അത്തിപ്പഴത്തിൽ ഏകദേശം 400 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊർജത്തിന്റെ അഞ്ചിൽ നാല് ഭാഗമാണ് ഇത്. ഗോതമ്പിലും പാലിലും ഉള്ളതിനേക്കാൾ കൂടുതൽ അയൺ സോഡിയം സൾഫർ എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പഴം ബുദ്ധി ജീവികൾക്കും ശരീരം കൊണ്ട് അധ്വാനിക്കുന്നവർക്ക് ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് പറയുന്നുണ്ട്. ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD