വീട്ടിൽ വേഗം ആര്യവേപ്പ് വളർത്തിക്കോ..!! ഈ ഗുണങ്ങൾ ഒന്നും അറിയാതെ പോകല്ലേ…| Benefits of Neem Leaves

പണ്ട് കാലം മുതലേ ഔഷധഗുണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ആര്യ വെപ്പ്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ഇടത്തരം വൃക്ഷമാണ് വേപ്പ്. ഇല പൊഴിയും വനങ്ങളിലും വരണ്ട പ്രദേശങ്ങളിലും ഇത് നന്നായി വളരും. ഹിന്ദുക്കൾ ഇത് ഒരു പുണ്യമായ വൃഷമായാണ് കരുതുന്നത്. ഇതിന്റെ തടി ഈടും ഉറപ്പുള്ളതാണ്. ഇല എണ്ണ വിത്ത് എന്നിവയെല്ലാം തന്നെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

ലോകത്ത് ഇത്രയേറെ പരീക്ഷണങ്ങൾക്ക് വിധേയമാകുന്ന സസ്യം വേറെ ഉണ്ടാകില്ല. പനി മുതൽ എയ്ഡ്സ് വരെയുള്ള പല രോഗങ്ങൾക്കും ഇതിന്റെ ഔഷധഗുണങ്ങളെ പറ്റി ഇന്ന് റിസർച്ച് നടക്കുകയാണ്. ഭാരതീയ ചികിത്സ രീതിയിലും ഇത് ഒരു സർവ്വരോഗം സംഹാരിയായാണ് കാണുന്നത്. വേപ്പെണ്ണക്ക് ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുണ്ട്.


പിന്നാക്ക നല്ല ഒന്നാന്തരം ജൈവവളമാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ പല്ല് തേക്കാൻ ഉപയോഗിക്കുന്ന പ്രകൃതി നിർമ്മിതമായ ടൂത്ത് ബ്രഷ് ആണ് ഇതിന്റെ കമ്പ്. അടിമുടി ഔഷധഗുണങ്ങളും സാമ്പത്തിക മൂല്യവും ഉള്ളതുകൊണ്ടാണ് ശ്രേഷ്ഠൻ എന്ന് അർത്ഥം വരുന്ന ആര്യൻ എന്ന് ഇതിൽ വിളിക്കുന്നത്. ആര്യ വേപ്പ് ഉള്ള ഭാഗങ്ങളിൽ മഹാമാരികൾ അടുക്കില്ല എന്നും പറയുന്നുണ്ട്.

രോഗാണുക്കളെ കീടങ്ങളും നശിപ്പിക്കാനും. അന്തരീക്ഷത്തിലെ ഏറെ ശുദ്ധ വായു പ്രദാനം ചെയ്യാനും കഴിയുന്ന സസ്യമാണ് ഇത്. ഇതിന്റെ ഇലകൾ തട്ടി കടന്നുവരുന്ന കാറ്റ് ശ്വസിക്കുന്നതും വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *