എല്ലുകളുടെ ആരോഗ്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എല്ലുകൾക്ക് ഉണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. എല്ലുകൾ ആരോഗ്യത്തോടെ ഇരിക്കാൻ എന്തെല്ലാം ചെയ്യേണ്ടത്. എല്ലുകൾക്ക് ബലം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എത്ര കട്ടിയിലാണോ എല്ലുകൾ ഇരിക്കേണ്ടത്. ആ കട്ടിയിൽ അല്ലാതെ കട്ടികുറഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ കൂടുതലായി സ്ത്രീകളിലാണ് കണ്ടുവരുന്നത്. 65 വയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത്. എല്ലാവർക്കും ഒരു പരിധിവരെ എല്ലുകൾക്ക് ബലഷയം ഉണ്ടാകാറുണ്ട്. ഏകദേശം മുപ്പതു വയസ്സുവരെയാണ് എല്ലുകളിൽ നല്ല രീതിയിൽ കാത്സ്യം ഡെപ്പോസിറ്റ് ആവുന്നത്. എല്ലുകൾ ബലപ്പെടുന്ന കാലത്ത് ആണ് നല്ല ആരോഗ്യകരമായ ഭക്ഷണ രീതികൾ ആവശ്യമാണ്.
അതുപോലെതന്നെ ആവശ്യത്തിന് വ്യായാമങ്ങൾ ആവശ്യമാണ്. വൈറ്റമിൻ ഡി യുടെ കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താൽ 30 വയസ്സിന് ഉള്ളിൽ തന്നെ എല്ലുകൾക്കും ആവശ്യമായ ബലം ലഭിക്കുന്നതാണ്. പിന്നീട് എല്ലുകളിൽ നിന്ന് കാൽസ്യം ഒലിച്ചു പോകുന്ന അവസ്ഥയാണ് കാണുന്നത്. ഇത് കാലക്രമേണ എല്ലാവരിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ്.
എന്നാൽ ഇത് ഒരു രോഗാവസ്ഥയിലേക്ക് കടക്കുന്ന രീതിയിൽ ഒടിവുകൾക്ക് സാധ്യത കൂടുന്ന അവസ്ഥയിലാണ് ഓസ്റ്റിയോ പൊറോസസ് എന്ന് പറയുന്നത്. ഈ പ്രശ്നങ്ങൾ തടയാൻ ഒരു പരിധി വരെ സാധിക്കുന്നതാണ്. ഇത് തടയേണ്ടത് എല്ലുകൾക്ക് ബലക്ഷയം വന്നതിനുശേഷം അല്ല. ചെറുപ്രായത്തിൽ തന്നെ ആവശ്യത്തിനു കാൽസ്യം വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam