പുതിന ഇലയുടെ ആരോഗ്യഗുണങ്ങളെ പറ്റി ഒന്ന് മനസ്സിലാക്കിയാലോ. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പൊതീന. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കാലങ്ങളായി മരുന്ന് നിർമ്മാണത്തിനും മറ്റു പാരമ്പര്യ ചികിത്സക്കും പുതിനായില ഉപയോഗിക്കുന്നുണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യം കൂടിയാണ് പുതിന. ഇക്കാര്യത്തിൽ ആർക്കും തർക്കവുമില്ല.
തലവേദന ചുമ തൊണ്ട കാറൽ ഛർദി തുടങ്ങിയ നിരവധി രോഗങ്ങൾ പരിഹരിക്കാൻ നല്ല ഒരു മാർഗം കൂടിയാണ് പുതിന. ഹൃദയത്തിന് ആവശ്യമായ പല മരുന്നുകളും ഉണ്ടാക്കാൻ വലിയ മരുന്ന് കമ്പനികൾ ഉപയോഗിക്കുന്ന ഒരു വസ്തു കൂടിയാണ് ഇത്. ഇതിനിപ്പോ ബാക്ടീരിയകളെ കൊല്ലാനും അതുപോലെ തന്നെ അണുവിമുക്തമാക്കാനുള്ള കഴിവ് നിരവധിയാണ്. അതുകൊണ്ടുതന്നെ പലതരത്തിലുള്ള അസുഖങ്ങളിൽ നിന്നും ശരീരത്തെയും മറ്റ് അഭിവങ്ങളെയും സംരക്ഷിക്കാൻ സാധിക്കുന്നു. വായില് മോണയിലും ഉണ്ടാകുന്ന പലതരത്തിലുള്ള അണുബാധകളും ഇല്ലാതാക്കാനും ഇതിനെക്കൊണ്ട് സാധിക്കും.
പല്ലുവേദനയ്ക്ക് ഈ സസ്യത്തിന്റെ ഇല വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. അതുമാത്രമല്ല പുതിനയിൽ അടങ്ങിയിട്ടുള്ള ചില ആരോഗ്യ അത്ഭുത ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നെഞ്ച് വേദനയ്ക്കും വയറുവേദനയ്ക്കും പരിഹാരമായ ഒന്നാണ് ഇത്. പുതിനായില്ല കുതിർത്തു വെച്ച് വെള്ളം ഉപയോഗിച്ച് ചായ കുടിക്കുന്നത് നെഞ്ച് വേദനയും അതുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന വയറു വേദനയും ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്.
പല്ലിന്റെ മഞ്ഞനിറം മാറ്റാനും ഇതു വളരെയധികം സഹായിക്കുന്നുണ്ട്. ആറ് ടേബിൾ സ്പൂൺ പുതിനയില രണ്ടു ഗ്ലാസ് വെള്ളത്തിൽ ഇട്ട് 15 മിനിറ്റ് സമയം തിളപ്പിക്കുക. ഇത് വായിൽ കൊള്ളുന്നതും പല്ലുകൾക്ക് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ പ്രാണികൾ കടിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും തടിപ്പും മറ്റ് പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. നമ്മുടെ വീട്ടിൽ പെട്ടെന്ന് കൃഷി ചെയ്തു വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam