ഈ സസ്യം കണ്ടിട്ടില്ലാത്തവർ വളരെ വിരളമായിരിക്കും. നമ്മുടെ തൊടിയിലും പറമ്പുകളിലും വേലകളിലും നിറഞ്ഞുനിൽക്കുന്ന ഈ ചെടി പൂത്ത് നിൽക്കുന്നത് കാണാൻ തന്നെ വളരെ മനോഹരമായ കാഴ്ചയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കവിയുടെ ഭാവനയിൽ വിടരുന്ന ഒരു പുഷ്പമല്ല ശങ്കുപുഷ്പം. നമ്മുടെ വേലിപ്പടർപ്പിലും തൊടികളിലും പൂന്തോട്ടത്തിലും കണ്ണെഴുതി നിൽക്കുന്ന നീല ശങ്കുപുഷപങ്ങൾ കാണാൻ തന്നെ അതിമനോഹരമായ കാഴ്ചയാണ്.
ഈ പൂവ് ആയുർവേദത്തിൽ പ്രധാനപ്പെട്ട രസായന ഔഷധം കൂടിയാണ്. ഇന്ത്യയിൽ ചില ഭാഗങ്ങളിൽ അപരാജിത എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇതിലെ സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജൻ വർധിപ്പിക്കാൻ കഴിവുള്ളതിനാൽ. പാരിസ്ഥിതിക പ്രാധാന്യം കൂടിയ സസ്യം കൂടിയാണ് ഇത്. ഇത് രണ്ട് തരത്തിൽ കാണാൻ കഴിയും. നീല വെള്ള എന്നിങ്ങനെ പൂക്കൾ കാണുന്ന രണ്ട് ഇനങ്ങളിലും ആരോഗ്യ ഗുണങ്ങൾ വളരെ കൂടുതലാണ്.
ഇതിന്റെ പൂവും ഇലയും വേരും എല്ലാം തന്നെ ഔഷധ യോഗ്യമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ശഗു പുഷ്പത്തെ കുറിച്ചാണ്. ആയുർവേദത്തിൽ മാനസികരോഗങ്ങൾക്കുള്ള മരുന്നായി ശങ്കുപുഷ്പം ഉപയോഗിക്കുന്നുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലും ആണ് ഇവയുടെ ഉത്ഭവം എന്നാണ് കരുതുന്നത്. ഇത് വേലികളിലും വീടിന്റെ ബാൽക്കണികളിലും വളർത്താൻ കഴിയുന്ന ഒന്നാണ്.
തലച്ചോറിലെ പ്രവർത്തനങ്ങൾ സുഖമാക്കാനുള്ള അതി സവിശേഷ കഴിവ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് തലവേദന കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഉന്മാദം ശ്വാസ രോഗം ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. തൊണ്ടവീക്കം ഇല്ലാതാക്കാൻ ഇതിന്റെ വേര് സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Credit : Easy Tips 4 U