ഇനി കയ് നനക്കേണ്ട… ടാങ്കിലെ വെള്ളം കലങ്ങാതെയും കളയാതെയും ഇനി ടാങ്ക് വൃത്തിയാക്കാൻ പുതിയ മാർഗം…

വളരെ എളുപ്പം ഇനി വീട്ടമ്മമാർക്ക് പോലും ടാങ്ക് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നുകൂടിയാണ് ഇത്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഏതൊരു വീട്ടമ്മയ്ക്കും ഒരാളുടെ സഹായം പോലുമില്ലാതെ ഒറ്റയ്ക്ക് ഇനി വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു സൂപ്പർ ഐഡിയ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ടാങ്കിന് ഉള്ളിൽ ഉള്ള വെള്ളം കളയാതെ തന്നെ ചളി മാത്രമായി മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വെള്ളത്തിൽ അല്പം കലങ്ങൽ പോലും ഇല്ലാതെ മുഴുവനായിട്ട് അഴുക്ക് വാട്ടർ ടാങ്കിനുള്ളിൽ നിന്നും കളയാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിന് ആദ്യം തന്നെ ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് കുപ്പി ആണ്. മിനറൽ വാട്ടർ കുപ്പി എടുത്താൽ മതി. പിന്നീട് കുപ്പിയുടെ മുകൾഭാഗം ഒന്ന് കട്ട് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് പിടിച്ചെടുത്തു ഭാഗത്ത് ചെറുതായി കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കുക. തുമ്പത്ത് ചെറിയ രീതിയിൽ മാത്രം കട്ട്‌ ചെയ്താൽ മതിയാകും. ഇത് ഒരു ബ്രഷ് പോലെ ആക്കിയെടുത്താൽ മതിയാകും.

പിന്നീട് ഈ മൂടി അഴിച്ചു മാറ്റുക. പിന്നീട് ആവശ്യമുള്ളത് ഒരു പിവിസി പൈപ്പ് ആണ്. ഒരു മീറ്റർ നീളത്തിലുള്ള ഒരു പിവിസി പൈപ്പ് എടുക്കുക. ഒരു ഇഞ്ചു വണ്ണത്തിലുള്ള പൈപ്പ് ആണ് ആവശ്യമുള്ളത്. പിന്നീട് പൈപ്പിനുള്ളിലേക്ക് മൂഡിയുടെ ഒരു ഭാഗം കയറ്റി കൊടുക്കുക. പിന്നീട് പിവിസി പൈപ്പ് ചെറുതായി ചൂടാക്കിയ ശേഷം പിവിസി പൈപ്പ് നല്ല രീതിയിൽ വികസിപ്പിച്ചു നല്ല ഫ്ലെക്സിബിൾ ആയി വരുന്നതാണ്. ഈ സമയത്ത് കുപ്പിയുടെ മുടിയുടെ ഭാഗം കയറ്റി കൊടുത്താൽ മതിയാകും.

ഇങ്ങനെ ചെയ്യുമ്പോൾ നല്ല ടൈറ്റ് ആയിട്ട് തന്നെ ഇത് ഇരിക്കുന്നതാണ്. നല്ല സ്ട്രോങ്ങായി തന്നെ കുപ്പിയും പിവിസി പൈപ്പ് ഒട്ടിയിരിക്കുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ഓസ് ആണ്. ചെടി നനക്കുന്ന ഓസ് ഉണ്ടെങ്കിൽ അത് മതിയാകും. രണ്ട് മീറ്റർ നീളത്തിലും മുക്കാൽ ഇഞ്ച് വണ്ണത്തിലുള്ള ഓസ് ഉണ്ടായാൽ മതി. പിന്നീട് പിവിസി പൈപ്പുമായി കണക്ട് ചെയ്യുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *