ആരോഗ്യം എന്ന് പറഞ്ഞാൽ തന്നെ ചാടി പുറപ്പെടുന്നവരാണ് എല്ലാവരും. ആരോഗ്യം സൂക്ഷിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം തന്നെ ചെയ്തു നോക്കാറുണ്ട്. ചിലർ ധാരാളം പണം ചിലവാക്കുന്നുമുണ്ട്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ലാത്ത ഒന്നാണ്. ഇവ നമ്മുടെ ഭക്ഷണത്തിന് അഭിവാജ ഘടകം കൂടിയാണ്. ചുവപ്പ് പച്ച പർപ്പിൾ എന്നിങ്ങനെ പല നിറങ്ങളിലും ഇവ കാണാൻ കഴിയും.
അതുകൊണ്ടുതന്നെ ഇത് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്നതാണ്. മുന്തിരി പഴമായി കഴിക്കുന്നതിൽ കൂടുതൽ ജാം ആയും ജ്യൂസ് ആയും കഴിക്കുന്നത് ആണ് കാണാൻ കഴിയുക. എന്നാൽ മുന്തിരി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ലഹരി പകരുന്ന വൈൻ ഉണ്ടാക്കാനാണ്. ഇത് വാണിജ്യ അടിസ്ഥാനത്തിൽ ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്നതും വൈൻ നിർമ്മാണത്തിന് വേണ്ടിയാണ്. ഇതിൽ ആരോഗ്യപരമായ പല ഗുണങ്ങളും കാണാൻ കഴിയും. ഇത് രസകരമായ ഒരു വസ്തുത തന്നെയാണ്.
ഉണക്കമുന്തിരി വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. മുന്തിരി കഴിക്കുന്നത് കൊണ്ട് മാത്രം ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങളും നമുക്ക് കാണാൻ കഴിയും. അവ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. ക്യാൻസർ പ്രതിരോധത്തിന് സഹായിക്കുന്നുണ്ട്. മുന്തിരിയിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾ എന്ന ആന്റി ഓക്സിഡെന്റിന് വിവിധ ക്യാൻസറുകൾ പ്രതിരോധിക്കാനുള്ള കഴിവ് കാണാൻ കഴിയും. അന്നനാളം ശ്വാസകോശം പാൻക്രിയാസ് വായ തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറിനെ പ്രതിരോധിക്കാനും കുറക്കാനും മുന്തിരി സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾക്ക് കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
മുന്തിരിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഹൃദയത്തിന് കൂടുതൽ ആരോഗ്യം പ്രധാനം ചെയ്യാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യത്തിന് രക്ത സമ്മർദം നിയന്ത്രിക്കാൻ കഴിയും. ഇത് സ്ട്രോക്ക് ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കുന്ന ഒന്നാണ്. വൃക്കയിൽ കല്ല് ഉണ്ടാവുന്നത് മുന്തിരി നിയന്ത്രിക്കുന്നതാണ് ജലാംശം കൂടുതൽ അടങ്ങിയിട്ടുള്ള മുന്തിരി തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾ ദിവസേന കഴിക്കുന്നത് ആമാശയ പ്രവർത്തനങ്ങൾ തോരിതപ്പെടുത്താൻ സഹായിക്കുന്നു. ഇത് മലബന്ധം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.