ഈ കാര്യം ഒന്നും ഇതുവരെയും അറിഞ്ഞില്ലല്ലോ..!! ഈ സൂത്രം ഒന്ന് ചെയ്തു നോക്കണം..!!

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ അടുക്കളയിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നമുക്ക് നോക്കാം. വീട്ടിൽ ഇഡലി മാവ് അല്ലെങ്കിൽ ദോശമാവ് ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ ഇഡലി മാവ് അല്ലെങ്കിൽ ദോശയുടെ ബാറ്റർ ചെയ്യുമ്പോൾ ചില സമയത്ത് ഇഡലി ആണെങ്കിലും ദോശയാണെങ്കിലും കല്ലുപോലെ ഇരിക്കുന്നതാണ്.

അതുപോലെതന്നെ മാവ് നല്ല രീതിയിൽ പതഞ്ഞു പൊങ്ങി കിട്ടണമെന്നില്ല. നല്ല ഹാർഡ് ആയി ഇരിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഉഴുന്നും അരിയും വെള്ളത്തിൽ കുതിർത്തിയെടുക്കുക. പിന്നീട് നന്നായി കഴുകിയെടുക്കുക. കുതിർത്തെടുത്ത വെള്ളം കളയുക. പിന്നീട് മിക്സിയുടെ ജാറിലേക്ക് കുറച്ച് ഉഴുന്ന് ഇട്ടുകൊടുക്കുക.

അതിലേക്ക് അഞ്ചാറു ഐസ് ക്യൂബ് ഇട്ടുകൊടുക്കുക. പിന്നീട് കുറച്ചു വെള്ളം ഒഴിച്ച് നല്ല രീതിയിൽ അടിച്ചു എടുക്കുക. ഇത് നല്ല രീതിയിൽ തന്നെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കുക. പിന്നീട് ഇത് മിക്സി ജാറിൽ നന്നായി അടിച്ചെടുക്കുക. തണുത്ത വെള്ളം ഒഴിക്കാതെ നേരെ അരി അടിച്ചെടുക്കുകയാണ് എങ്കിൽ ജാർ ചൂടാവുകയും മാവ് ചൂടാവുകയും ചെയ്യുന്നു. ഇങ്ങനെ ചൂടായാൽ മാവ് പതഞ്ഞു പൊങ്ങി വരില്ല. അതായത് ഇത് എത്ര തന്നെ വെച്ചാലും മാവ് ശരിയായ രീതിയിൽ ലഭിക്കണമെന്നില്ല.

അരമണിക്കൂർ ഫ്രീസറിൽ അല്ലെങ്കിൽ രണ്ട് മണിക്കൂർ ഫ്രിഡ്ജിൽവച്ച് ശേഷം തണുപ്പിച്ച ശേഷം മാത്രം ഇത് അടിച്ചെടുക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി ഇങ്ങനെ ചെയ്താൽ നല്ല പതഞ്ഞു പൊങ്ങിയ മാവ് ഉപയോഗിച്ച് നല്ല ക്രിസ്പിയായ ദോശയും നല്ല സോഫ്റ്റ് ഇഡലിയും തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *