പച്ചമുളക് ഈന്തപ്പഴം കൂടി ഈയൊരു കാര്യം ചെയ്തു നോക്കിയിട്ടുണ്ടോ… കിടിലൻ രുചി…| Dates Recipe

ഒരു വ്യത്യസ്തമായ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ അച്ചാർ ആണ് കാണുന്നത്. വീട്ടിൽ എല്ലാവരും ഈന്തപ്പഴം വാങ്ങുന്നവരാണ്. ഈത്തപ്പഴം അച്ചാർ കഴിച്ചിട്ടുള്ള നിരവധി ആളുകൾ ഉണ്ടാകും. എന്നാൽ വ്യത്യസ്തമായ രീതിയിൽ പച്ചമുളക് കൂടി ചേർത്ത് തയ്യാറാക്കാവുന്ന ഒന്നാണ്. വീട്ടിൽ തന്നെ പെട്ടെന്ന് തയ്യാറാക്കാവുന്നതാണ് ഇത്. വെറും 20 ഈത പഴം എടുക്കുക. പിന്നീട് ഈത്തപ്പഴം കുരു കളഞ്ഞ് രണ്ടായി എടുക്കുക. ഇത് മുഴുവനായി എടുക്കുക.

പിന്നീട് പച്ചമുളക് നെടുകെ കീറി എടുക്കുക. അതിനുശേഷം ഇത് പാകം ചെയ്യാവുന്നതാണ്. അതിനുശേഷം ഗ്യാസ് ഓണാക്കിയ ശേഷം ചീനച്ചട്ടി ചൂടാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നല്ലെണ്ണ ആണ്. നല്ലെണ്ണയിൽ അച്ചാർ തയ്യാറാക്കുന്നത് ആണ് ഏറ്റവും നല്ല രുചി. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക് അതുപോലെതന്നെ ഒരു തണ്ട് കറിവേപ്പില രണ്ട് വറ്റൽമുളക് കൂടി ഇതിലേക്ക് മുറിച്ചു ഇടുകയാണ് വേണ്ടത്. പിന്നീട് ഇത് ചെറുതായി ഇളക്കിയെടുക്കുക. ചെറിയ ചൂടിൽ മാത്രം ഇത് ചൂടാക്കിയാൽ മതി.


പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വെളുത്തുള്ളി ചതക്കുകയാണ്. ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പച്ചമുളക് ആണ്. ഇത് 13 എണ്ണം മാത്രം എടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പച്ചമുളക് ഇതിലേക്ക് കൂടുതലായി ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിന്റെ പച്ചപ്പ് മാറ്റി എടുക്കേണ്ടതാണ്. ഇത് ഒന്ന് വഴറ്റി എടുക്കേണ്ടതാണ്. ചെറിയ രീതിയിൽ ഇതുപോലെ വച്ച് എടുക്കുക. പിന്നീട് ഗ്യാസ് ഓഫാക്കാം.

ഇതിലേക്ക് കുറച്ച് മസാലകൾ ചേർത്ത് കൊടുക്കേണ്ടതാണ്. ഗ്യാസ് ഓഫാക്കുക. ആദ്യം ചേർത്ത് കൊടുക്കേണ്ടത് 2 ടീസ്പൂൺ മുളകുപൊടി ആണ്. പിന്നീട് ഒരു ടീസ്പൂൺ മഞ്ഞപ്പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഒരു ടീസ്പൂൺ ഉലുവപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. ഇത് ചെറുതായിട്ട് തിളച്ചു വരുന്ന സമയം അര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ചൂടുവെള്ളം പച്ചവെള്ളമോ ചേർക്കാം. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് ഈന്തപ്പഴം ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *