ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ധാരാളം നാട്ടു വൈദ്യങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് അയമോദകം. അടുക്കളയിൽ തന്നെ കാണാവുന്ന ഒന്നാണ് ഇത്. ചില സമയങ്ങളിൽ നിങ്ങൾ നിസ്സാരമായി കരുതുന്ന പലതും ആരോഗ്യത്തിന് വലിയ ഗുണങ്ങൾ നൽകുന്നവയാണ്.
അത്തരത്തിലുള്ള ഒന്നാണ് അയമോദകവും. ഇതിന്റെ പ്രത്യേകിച്ചും സ്വാദും എല്ലാം തന്നെ പല അസുഖങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അയമോദകം തുടർച്ചയായി കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അല്ലെങ്കിൽ അയമോദകമിട്ട തിളപ്പിച്ച് വെള്ളം കുടിക്കുന്നത് എല്ലാം തന്നെ ആരോഗ്യകരമായ നിരവധി ഗുണങ്ങൾ നൽകുന്നവയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. അമൂല്യമായ യൂനാനി ഔഷധങ്ങളിൽ അയമോദകം ഒരു പ്രധാന ചേരുവയാണ്. നാട്ടിൻപുറത്തുകാരുടെ ഔഷധങ്ങളിലെ കാണാവുന്ന ഒന്നാണ് ഇത്. ഔഷധ പ്രാധാന്യം പോലെ തന്നെ ഭക്ഷണത്തിന് രുചിക്കൂട്ടുന്ന പ്രത്യേക ഗുണവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽനിന്ന് തൈമുകൾ എന്ന ഒരു എണ്ണ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഈ എണ്ണയിൽ നിന്നും ഒരു ഭാഗം വേർതിരിച്ചെടുത്ത് ഇന്ത്യൻ മാർക്കറ്റിൽ വിൽക്കുന്ന ഒന്നാണ്.
ഇത്തരത്തിലുള്ള ഘടകങ്ങൾ കോളറ പോലുള്ള പ്രശ്നങ്ങൾക്ക് പോലും ഫലപ്രദമായി മരുന്നാണ്. കൂടാതെ ഇത് നല്ലൊരു മൗത്ത് വാഷ് കൂടിയാണ്. തൊക്ക് രോഗങ്ങൾക്ക് ഇത് വളരെയേറെ ആശ്വാസം നൽകുന്ന ഒന്നാണ്. പുഴുക്കടി ചൊറി തുടങ്ങിയ ചർമ രോഗങ്ങൾക്ക് നല്ല മരുന്ന് കൂടിയാണ് ഇത്. ഇത് മഞ്ഞൾ ചേർത്ത് പുരട്ടുന്നത് ചർമ്മ രോഗങ്ങൾക്ക് വളരെയേറെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.