നമ്മുടെ ശരീരത്തിന് ഏറെ സഹായകരമായ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുള്ള പലതരത്തിലുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും നമ്മുടെ ചുറ്റുപാടിലും കാണാൻ കഴിയും. എന്നാൽ ഇത്തരത്തിലുള്ള ഗുണങ്ങൾ പലപ്പോഴും നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം. അത്തരത്തിലുള്ള ഒന്നാണ് അത്തിപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ചരിത്രപ്രസിദ്ധവും പ്രാധാന്യവുമുള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവർ ആരും ഉണ്ടാകില്ല. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റിയും ഉപയോഗ രീതിയെക്കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. പാലസ്ഥീനിലാണ് അത്തിയുടെ ജന്മദേശം.
വിശുദ്ധ ഖുർആനിൽ അത്തി എന്ന് നാമകരണം ചെയ്ത ഒരു അദ്ധ്യായം തന്നെ കാണാൻ കഴിയും. അത്തിയുടെ ചരിത്ര പ്രാധാന്യം തന്നെയാണ് ഇവിടെ കാണാൻ കഴിയുക. പാലസ്തീനിൽ വ്യാപകമായി കണ്ടുവരുന്ന അത്തി ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലും കാണാൻ കഴിയും. ഔഷധക്കൂടിൽ പ്രധാനിയാണ് അത്തി. ഇതിന്റെ തൊലിയും വെറും ഇളം കായ്കളും പഴങ്ങളും എല്ലാം തന്നെ വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50% ത്തോളം പഞ്ചസാരയും മൂന്നര ശതമാനം മാംസവും ആണ് കാണാൻ കഴിയുക.
സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും ഇതിൽ കാണാൻ കഴിയും. ഇത് പഞ്ചസാരയും ശർക്കരയോ ചേർത്തു കഴിച്ചാൽ രക്തസ്രാവം ദണ്ഡഷയം മലബന്ധം തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ഉണ്ടാകുന്നതാണ്. മുലപ്പാലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇതിൽ ഉള്ളതിനാൽ കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഒന്നാണ് ഇത്. ഇത് കുട്ടികളിൽ ഉണ്ടാക്കുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബലക്ഷയം മാറുന്നതിനും അത്തിപ്പഴം കാണിക്കുന്നത് വളരെ നല്ലതാണ്. വയറിളക്കം വിളർച്ച അത്യാർത്ഥവം അസ്മ എന്നിവയ്ക്കും ഇത് വളരെയേറെ സഹായകരമായ ഒന്നാണ്.
കേട് വരാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ സാധിക്കുന്ന ഒരു പഴം കൂടിയാണ് ഇത്. അര കിലോ അത്തിപ്പഴത്തിൽ ഏകദേശം 400 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഉർജത്തിന്റെ അഞ്ചിൽ നാല് ഭാഗമാണ്. ഗോതമ്പിലും ഉള്ളതിനേക്കാൾ കൂടുതൽ ആയേണും സോഡിയം സൾഫർ തുടങ്ങിയ ഘടകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പലതരത്തിലുള്ള പ്രശ്നങ്ങളും മാറ്റിയെടുക്കാനും സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.