നമ്മുടെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. നല്ല നാടൻ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരാണ് ഒരുവിധം എല്ലാവരും. വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെളിച്ചെണ്ണയുടെ ഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. കഴിഞ്ഞ നൂറ്റാണ്ടിൽ കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാൽ 50 വർഷങ്ങൾക്കിടയിൽ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു എണ്ണയാണ് വെളിച്ചെണ്ണ.
അമ്മയുടെ മുലപ്പാലിൽ അടങ്ങിയിട്ടുള്ള ലാറിക്കാസിഡ് എന്ന പോഷക ഘടകത്തോട് സമാനമായ മധ്യ ശൃംഖല കൊഴുപ്പ് അമ്ലമാണ് വെളിച്ചെണ്ണയുടെയും രൂപം. എണ്ണകളെ പ്രധാനമായും ദീർഘ ശൃംഖല കൊഴുപ്പ് അമ്ലങ്ങൾ എന്നിങ്ങനെ രണ്ടായി അതിന്റെ രൂപഘടന അനുസരിച്ച് തരംതിരിക്കാൻ സാധിക്കുന്നതാണ്. മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷി നിലനിർത്താൻ സാധിക്കുന്ന ഒന്നാണ് ഇത്. ഈ കൊഴുപ്പിന് അതിനുള്ള കഴിവ് വളരെ വലുത് തന്നെയാണ്.
കൂടാതെ ഈ ഘടകത്തിന് ആന്റിവൈറൽ ആന്റി ബാക്ടീരിയൽ ഗുണവിശേഷങ്ങൾ ഉള്ളതായി പറയപ്പെടുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. രക്തത്തിലെ നല്ല കൊഴുപ്പ് അളവു കൂടുകയും മോശമായ കൊഴുപ്പ് അളവ് കുറയുകയും ചെയ്യുന്നു. ഉപാപചയ പ്രവർത്തനം തൊരുത്തപ്പെടുത്തുകയും ചെയ്യുന്നു. പൊണ്ണത്തടി കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. തൊലിപ്പുറത്ത് ഉണ്ടാകുന്ന വട്ടച്ചൊറി ഫംഗൽ ഇൻഫെക്ഷൻ തുടങ്ങിയ പല രോഗങ്ങൾക്കും വെളിച്ചെണ്ണ തിരുമിയാൽ മതിയാകും.
വായ്നാറ്റം തുടങ്ങിയ അവസ്ഥയിൽ പല്ലുതേച്ച ശേഷം 15 മില്ലി വെളിച്ചെണ്ണ വായിൽ കവിൾ കൊള്ളുന്നത് വളരെ നല്ലതാണ്. മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വെളിച്ചെണ്ണ തലയിൽ തേച്ചുപിടിക്കുന്നത് വളരെ നല്ലതാണ്. പണ്ടുകാലത്ത് പുറമേ ഉണ്ടാകുന്ന മുറിവുകൾക്കും വൃണങ്ങൾക്കും പച്ച വെളിച്ചെണ്ണ പുറമേ പുരട്ടുന്നത് വളരെ നല്ലതാണ്. നമ്മുടെ വീട്ടിലുള്ള വെളിച്ചെണ്ണയിൽ ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിഞ്ഞില്ലല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.