ഈ ഒരു ചെടിയും പൂവും കണ്ടിട്ടില്ലാത്തവർ വളരെ ചുരുക്കം തന്നെയായിരിക്കും. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ത്യയിൽ പലസ്ഥലങ്ങളിലും കണ്ടുവരുന്ന ഒരു ചെടിയാണ് കൃഷ്ണകിരീടം ഇതിനെ ഇംഗ്ലീഷിൽ റെഡ് പൊഗോടാ എന്നാണ് വിളിക്കുന്നത്. ഇതിന് ഹനുമാൻ കിരീടം കൃഷ്ണ മുടി ആറുമാസം ചെടി കാവടി പൂവ് പഗോഡ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കൃഷ്ണകിരീടം എന്ന ചെടിയെ കുറിച്ചാണ്.
ഈ ചെടിയെക്കുറിച്ചും ഈ പൂവിനെ പലഭാഗത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. നിങ്ങൾ ഇതിനെ എന്ത് പേരിലാണ് വിളിക്കുന്നത് എങ്കിൽ ആ പേരുകൾ താഴെ കമന്റ് ചെയ്യുമല്ലോ. തണലുള്ള ഭാഗങ്ങളിലാണ് ഈ ചെടി കൂടുതലായി കണ്ടുവരുന്നത്. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒന്നാണ് ഇത്. ഇത്ൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ കാണുന്നതു കാണാം. വലിപ്പമുള്ള ഇലകൾ ഈ ചെടിയുടെ ഒരു പ്രത്യേകത തന്നെയാണ്.
ഈ പൂവ് സാധാരണ തൃക്കക്കര അപ്പനെ അലക്കാനും ഓണത്തിന് പൂക്കളം ഒരുക്കാനും ആണ് നാട്ടിൽ പ്രദേശങ്ങളിൽ സാധാരണ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ പല ഭാഗങ്ങളിലും ഈ ചെടി കാണാൻ കഴിയും. ഏഷ്യാ ഭൂഖണ്ഡത്തിൽ നിന്നാണ് ഈ ചെടിയുടെ ഉൽഭവം എന്നാണ് പറയപ്പെടുന്നത്. 1767 ൽ ആധുനിക ജീവശാസ്ത്രത്തിന്റെ നാമകരണ പിതാവ് എന്നറിയപ്പെടുന്ന കാൾ ലീനിയസ് ആണ് ഈ പുഷ്പത്തെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. ഇതിന്റെ പൂവിന്റെ പ്രത്യേകത.
എല്ലാ പൂക്കളും ഒന്ന് ചേർന്ന് ഒരു സ്തൂപ മാതൃകയാണ് കാണാൻ കഴിയുന്നത്. ചിത്രശലഭങ്ങൾ വഴിയാണ് പരാഗണം നടത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശലഭങ്ങളിൽ ഒന്നായ കൃഷ്ണശലഭത്തിന്റെ ലാർവ വളരുവാൻ ഈ ചെടിയാണ് ഉപയോഗിക്കുന്നത്. ചിത്രശലഭങ്ങളെ ഇഷ്ടപ്പെടുന്നവർ ഈ ചെടി നട്ടുവളർത്തുന്നത് കാണാം. വൈറസുകൾക്കെതിരെ പ്രവർത്തിക്കാൻ ഇതിലേ ഘടകങ്ങൾക്ക് കഴിയുമെന്ന് പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.