ജനാലകൾ നല്ല വൃത്തിയായി ക്ലീനായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പങ്കുവെക്കുന്നത് ജനലുകളും ജനാലകളിലെ കമ്പി തുടയ്ക്കാനായി ലിക്വിഡ് ലോഷൻ ഒന്നും വേണ്ട. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്. വീട്ടിൽ ഏതെങ്കിലും ക്ലോത് എടുക്കാവുന്നതാണ്. ബനിയൻ കഷ്ണം അല്ലെങ്കിൽ എന്തെങ്കിലും പാന്റിന്റെ കഷ്ണം എടുക്കാവുന്നതാണ്.
ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കുട്ടികളുടെ പാന്റ് എടുക്കുകയാണെങ്കിൽ നന്നായിരിക്കും. പിന്നീട് പാന്റിന്റെ വി ഷെയ്പ്പ് ഓപ്പണാക്കി കൊടുക്കുക. പിന്നീട് ഇത് മുകളിലേക്ക് ഓരോ ഇജ്ജ് ഗ്യാപ്പിൽ കട്ട് ചെയ്ത് എടുക്കുക. മുകൾഭാഗം കട്ട് ചെയ്യരുത്. നല്ല അരങ്ങ് പരിവത്തിൽ തന്നെ ഇത് കട്ട് ചെയ്ത് എടുക്കാവുന്നതാണ്. പലപ്പോഴും ജനലുകൾ തുടക്കുക അത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
കൈ വെള്ളത്തിലിട്ട് തുടക്കുക വീണ്ടും വീണ്ടും തുടക്കേണ്ടി വരിക ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. ഇതെല്ലാം തന്നെ വലിയ രീതിയിൽ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇത്തരക്കാർക്ക് ഈ ഒരു രീതിയിൽ ചെയ്യാവുന്നതാണ്. പിന്നീട് ഇങ്ങനെ കട്ട് ചെയ്തെടുത്ത തുണി ഒരു കുട കമ്പിയിലും അല്ലെങ്കിൽ പഴയ എന്തെങ്കിലും ചെറിയ പൈപ്പിന്റെ കഷണത്തിലും ചുറ്റി എടുക്കാവുന്നതാണ്. ചുറ്റിയെടുത്ത ഭാഗം നല്ല രീതിയിൽ തന്നെ വലിച്ച് കെട്ടി എടുക്കേണ്ടതാണ്.
പിന്നീട് അവസാനം ഒരു കോട്ടൺ തുണി എടുത്തു കെട്ടിക്കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. ജനാലകൾ തുടയ്ക്കുന്നത് എല്ലാവർക്കും മടിയുള്ള കാര്യമാണ്. പൊടിയാണ് എല്ലായിടത്തും കാണാൻ കഴിയുക. ദിവസവും തുടയ്ക്കുക എന്നത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ആഴ്ചയിൽ ഒരു ദിവസം പൊടി തട്ടിയെടുക്കാൻ കഴിഞ്ഞാൽ വലിയ രീതിയിൽ തന്നെ പൊടി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.