വീട്ടിൽ ചെയ്യാവുന്ന നിരവധി ടിപ്പുകൾ ഉണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് പച്ചമാങ്ങ എങ്ങനെ പച്ചയായി തന്നെ വർഷങ്ങളോളം കാത്തുസൂക്ഷിക്കാം എന്നാണ്. സാധാരണയായി പച്ചമാങ്ങ ഉണക്കി സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ഉണക്കി സൂക്ഷിച്ച മാങ്ങ കൊണ്ട് അച്ചാർ ഇടാനും കറിയിലിടാനും പറ്റും. എന്നാൽ ചമ്മന്തി ഉണ്ടാക്കാനോ അതുപോലെതന്നെ മറ്റുള്ള ആവശ്യങ്ങൾക്ക് ഒന്നും പറ്റാത്ത ഒന്നാണ് ഇത്.
ചമ്മന്തി ഉണ്ടാക്കാനും അതുപോലെ തന്നെ കറിയിൽ ഇടാനും അത്തരത്തിലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതുപോലെ പച്ചമാങ്ങ എങ്ങനെ പച്ചയായി തന്നെ സൂക്ഷിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാടാത്ത നല്ല മാങ്ങ നോക്കി എടുക്കേണ്ടതാണ്. ശേഷം ഇതിന്റെ തോൽ ചെത്തി കളയാം. അതിനുശേഷം ഇത് നല്ല രീതിയിൽ തന്നെ കഴുകിയെടുക്കാം. പിന്നീട് ഈ മാങ്ങ ചെറിയ കഷണങ്ങളാക്കി എടുക്കുക.
പിന്നീട് ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം എടുക്കുക. സാധാരണ പച്ചവെള്ളമാണ് എടുക്കേണ്ടത്. അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു ടീസ്പൂൺ വിനാഗിരി ആണ്. പിന്നീട് ഈ വെള്ളത്തിൽ പഞ്ചസാര നല്ല രീതിയിൽ ലയിപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന പച്ചമാങ്ങ കഷണങ്ങൾ ഇട്ടു കൊടുക്കുക. പിന്നീട് ഇത് ഒരു അഞ്ചു മിനിറ്റ് വയ്ക്കാവുന്നതാണ്. പിന്നീട് ഈ മാങ്ങ കഷണങ്ങൾ ഒരു വൃത്തിയുള്ള കോട്ടൻ തുണിയിലേക്ക് ഇട്ടു കൊടുക്കുക.
പിന്നീട് ഇതിലെ വെള്ളം നന്നായി തുടച്ചെടുക്കുക. പിന്നീട് ഇതിലെ വെള്ളം നന്നായി പോയിട്ടുണ്ട്. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഈ പാത്രം അടക്കാതെ ഫ്രീസറിലേക്ക് വച്ച് കൊടുക്കുക. ഒരു മണിക്കൂർ ഇത് വച്ച് കൊടുക്കുക. പിന്നീട് ഇത് ഒരു പ്ലാസ്റ്റിക് ബാങ്കിലേക്ക് ഇട്ടുകൊടുത്ത ശേഷം മാക്സിമം എയർ കളഞ്ഞ ശേഷം ഇത് ഒരു പ്ലാസ്റ്റിക് പാത്രത്തിലിട്ട് വെച്ച് ഇത് അടച്ച ശേഷം ഫ്രീസറിൽ വച്ച് സൂക്ഷിക്കുന്നതാണ്. പിന്നീട് ആവശ്യാനുസരണം ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.