നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇനി നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടാകുന്ന ചില പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. നമ്മുടെ എല്ലാവരുടെ വീട്ടിലും കരിപുരണ്ട് ഇരിക്കുന്ന ചീനച്ചട്ടി കാണാൻ കഴിയും. ഇത് വൃത്തിയാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാം.
അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ച് ചീന ചട്ടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഒരു വലിയ ചീനച്ചട്ടിയിൽ വെള്ളം എടുത്തശേഷം അത് ചൂടായി വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ ഡിറ്റർജെന്റ് തുണി കഴുകുന്ന ഏതെങ്കിലും സോപ്പുപൊടി ഇട്ടുകൊടുത്താൽ മതിയാവും. പിന്നീട് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ ഉപ്പ് ആണ്.
അത് ഇട്ടുകൊടുക്കുക. പിന്നീട് ആവശ്യമുള്ളത് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ ആണ്. ഇതുകൂടി ചെറുത്തുകൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി ആണ് ചേർത്തു കൊടുക്കേണ്ടത്. പിന്നീട് ഒരു പകുതി നാരങ്ങ എടുക്കുക ഇതു കൂടി ഇതിലേക്ക് പിഴിഞ്ഞ് ചേർക്കേണ്ടതാണ്. ഇത്രയും ഇട്ട ശേഷം നല്ലപോലെ തിളച്ചാൽ കരിപിടിച്ച ചീനച്ചട്ടി ആയാലും ഏതു പാത്രമായാലും മുക്കിയെടുക്കാവുന്നതാണ്.
ഈ ചീനച്ചട്ടി നല്ല ക്ലീൻ ആക്കി നല്ല പുതു പുത്തനാക്കി മാറ്റാവുന്നതാണ്. പിന്നീട് ഈ ചീനച്ചട്ടി ഈ വെള്ളത്തിൽ മുക്കി എല്ലാ ഭാഗത്തും വെള്ളം സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയുന്നത് വഴി ചട്ടിയിലെ അടിഭാഗത്ത് കരി സോഫ്റ്റ് ആവുകയും അത് ഇളകി വരുന്നത് ചെയ്യുന്നതാണ്. ഒരു 10 മിനിറ്റോളം ഈ വെള്ളത്തിൽ തിളപ്പിച്ച ശേഷം. ഇത് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.