പാത്രങ്ങളിലെ കഠിനമായ കറ മാറ്റിയെടുക്കാൻ ചില ചെറിയ വിദ്യകൾ ഉണ്ട്. ചില സമയങ്ങളിൽ എത്ര ഉരച്ചു വൃത്തിയാക്കിയാലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥ ആണ് ഉണ്ടാകാറ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എത്ര കരിപിടിച്ച പാത്രമാണെങ്കിലും നിമിഷനേരം കൊണ്ട് തന്നെ നല്ല രീതിയിൽ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്.
അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതികം കരിപിടിച്ച് ഇതുപോലെ ചീനച്ചട്ടി ആണെങ്കിൽ അത്തരം ചീന ചട്ടി വൃത്തിയാക്കാൻ ധാരാളം കഷ്ടപ്പെടണം എന്ന് വിചാരിച്ചു കൊണ്ട് പലരും മാറ്റിവയ്ക്കുകയാണ് പതിവ്. ഇത് ഉരച്ചു കഴുകുക എന്നത് വലിയ പാടുള്ള കാര്യമാണ്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്.
കുറച്ചു വെള്ളമെടുത്ത് വലിയ പാത്രത്തിൽ ചൂടാക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം തിളച്ചു ശേഷം മൂന്ന് ടേബിൾസ്പൂൺ ഡിറ്റർ ജെന്റ് ആണ് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇതിനുശേഷം അര ടീസ്പൂൺ ഉപ്പ് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്തു കൊടുക്കുക.
വിനാഗിരി കറ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഈ വെള്ളം തിളച്ചു വന്നതിനുശേഷം ചീനച്ചട്ടി വെള്ളത്തിലേക്ക് ഇറക്കിവെക്കുക. 10 മിനിറ്റ് സമയം ഇത് തിളപ്പിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ കരി ഇളക്കി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇളക്കി വൃത്തിയാക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഡിഷ് വാഷ് കുറച്ച് ഒഴിച്ചുകൊടുത്ത് നന്നായി ഉരച്ച് കഴുകി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.