അരി അരയ്ക്കാതെ ഇനി പാലപ്പം റെഡിയാക്കാം… പൂ പോലെ പാലപ്പം നിമിഷം നേരം കൊണ്ട് റെഡി…

പാലപ്പം ഇനി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. പാലപ്പം ഇഷ്ടപ്പെട്ടവരായി ആരും ഇല്ല എന്ന് തന്നെ പറയാം. രാവിലെ ബ്രേക്ക്ഫാസ്റ്റ് പാലപ്പം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. എന്നാൽ എങ്ങനെയൊക്കെ തയ്യാറാക്കിയാലും. തലേദിവസം അരച്ച് വയ്ക്കാതെ പാലപ്പം തയ്യാറാക്കാൻ സാധിക്കില്ല. ഇത് സോഫ്റ്റ് ആകണമെന്നില്ല.

ഇനി അരി അരക്കതെ വളരെ എളുപ്പത്തിൽ അരി പൊടി കൊണ്ട് എങ്ങനെ സോഫ്റ്റ് വെള്ളയപ്പം തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരി അരച്ച് തയ്യാറാക്കിയ പോലെ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. അരമണിക്കൂർ കൊണ്ട് തന്നെ തയ്യാറാക്കാവുന്നതാണ് ഇത്. ആദ്യം തന്നെ രണ്ട് കപ്പ് അരിപ്പൊടി എടുക്കുക. ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. കപ്പ് ചോറ് ചേർത്ത് കൊടുക്കുക.


കാൽ ടീസ്പൂൺ ഈസ്റ്റ്, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് ചെറു ചൂടുവെള്ളം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഇത് ജാറിലിട്ട് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേർക്കാൻ താല്പര്യമുള്ളവർക്ക് പഞ്ചസാര ചേർത്തു കൊടുക്കാം. അര ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് അരമണിക്കൂർ കഴിയുമ്പോൾ നല്ലപോലെ തന്നെ പുളിച്ചു വരുന്നതാണ്.

ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ അപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. നിമിഷ നേരം കൊണ്ട് നല്ല സോഫ്റ്റ് അപ്പം റെഡി ആക്കി എടുക്കാൻ. ഇതിലേക്ക് കോമ്പിനേഷൻ ആയി എന്തുവേണമെങ്കിലും ചേർക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *