ഉണക്കമീൻ ഇഷ്ടമില്ലാത്തവരായി ആരാണ് അല്ലേ. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഉണക്ക മീൻ. ഉണക്കമീൻ വെറുതെ മതി കഞ്ഞിയും ചോറും കഴിക്കാൻ. എന്നാൽ ഉണക്കമീൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നിങ്ങളിൽ പലരും അറിയാറുണ്ടോ. പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആയിരിക്കാം ഉണക്കമീൻ തയ്യാറാക്കുന്നത്. ഉണക്കമീൻ ഇത്തരത്തിൽ പുറത്തുനിന്ന് വാങ്ങുമ്പോൾ വിശ്വസിച്ചു കഴിക്കാൻ വലിയ പ്രയാസമായിരിക്കും.
ഇത് എവിടെയിട്ടാണ് ഉണക്കുന്നത്. ഇതിൽ എന്തെല്ലാമാണ് ചേർക്കുന്നത് തുടങ്ങിയ കാര്യങ്ങളെ പറ്റി ചിന്തിച്ചാൽ ഇത് കഴിക്കാനുള്ള താല്പര്യം പോലും ഇല്ലാതാവാം. ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഏത് മീനായാലും ഈ രീതിയിൽ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി കൂടുതൽ വെയില് കൊള്ളേണ്ട ആവശ്യമില്ല.
കൂടുതൽ പണിയെടുക്കേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കേണ്ടതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. സ്രാവ് എങ്ങനെ ഉണക്കിയെടുക്കാം എന്നാണ് ഈ വീഡിയോ നിങ്ങളുമായി പങ്കു വക്കുന്നത്. ചെറിയ വീതിയിൽ കട്ട് ചെയ്ത് എടുക്കുക. കനമുള്ള രീതിയിൽ വേണമെങ്കിൽ അങ്ങനെയും കട്ട് ചെയ്യാവുന്നതാണ്.
ഏത് മീനാണെങ്കിലും അതിനുള്ളിലുള്ള അഴുക്ക് കളഞ്ഞശേഷം കഴുകി വൃത്തിയാക്കി ഈ രീതിയിൽ എടുത്തു വെച്ചാൽ മതി. ഒരു പാത്രത്തിലേക്ക് കല്ലുപ്പാണ് എടുക്കുന്നത്. ആദ്യം മീന് ആ പാത്രത്തിലേക്ക് വച്ചു കൊടുക്കുക പിന്നീട് കല്ലുപ്പ് പരത്തിയിട്ട് കൊടുക്കുക. ഈ രീതിയിൽ ചെയ്തു മീൻ ഉണക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.