ജീവിതശൈലി അസുഖങ്ങൾ പലതരത്തിലും പലരീതിയിലും മനുഷ്യനെ അലട്ടുന്നവയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളെ കുറിച്ചാണ്. തൈറോയ്ഡിന് പറ്റി പലരീതിയിലുള്ള കാര്യങ്ങളും കേട്ടിട്ടുള്ളതാണ്.
എന്നാൽ നിരവധി ആളുകൾക്ക് കൺഫ്യൂഷനുള്ള ചില കാര്യങ്ങളാണ് തൈറോഡ് കാര്യങ്ങൾ പറ്റി. ഇടയ്ക്കിടെ ഉണ്ടാകുന്ന ക്ഷീണം എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ ബുദ്ധിമുട്ട് ഒരു കാര്യത്തിനും താല്പര്യമില്ലാത്ത അവസ്ഥ ഇതെല്ലാം തന്നെ പലരിലും ഉണ്ടാകുന്ന പ്രശ്നമാണ്. മലബന്ധം കൃത്യമായി പോകാത്ത അവസ്ഥ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നു. എന്തെല്ലാം ടെസ്റ്റ് ചെയ്തിട്ടും സ്കാനിംഗ് ചെയ്തിട്ടും യാതൊരു കുഴപ്പവും കാണുന്നില്ല.
പലരും തൈറോയ്ഡ് ചെക്ക് ചെയ്യുമ്പോൾ ഒരു രീതിയിൽ മാത്രമേ നോക്കുകയുള്ളൂ. എന്നാൽ അതിന്റെ ആന്റി ബോഡി കൂടി ചെക്ക് ചെയ്യേണ്ടത് ആവശ്യമാണ്. ഇത്തരക്കാരിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ അമിതമായി ഭാരം കൂടുന്ന അവസ്ഥ നന്നായി മുടികൊഴിയുന്ന അവസ്ഥ മുഖത്തെ രോമം വളർച്ച കൂടുന്നു. ഭയങ്കര ദേഷ്യം ഉണ്ടാകുന്നു. രാത്രിയിൽ കൃത്യമായി ഉറക്കം ലഭിക്കാത്ത അവസ്ഥ.
കഴുത്തുവേദന മുട്ട് വേദന കൈയുടെ താഴേക്ക് മരവിപ്പ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകും. തൈറോയ്ഡ് നോർമൽ ടെസ്റ്റ് ചെയ്തതോടൊപ്പം തന്നെ ആന്റി ബോഡി ടെസ്റ്റ് കൂടി ചെയ്യേണ്ടതാണ്. എന്തുചെയ്യാനും മടി ക്ഷീണം വിഷമം എന്നിവ ഉണ്ടാകുന്നു. ഇതെല്ലാം തന്നെ ഇത്തരക്കാരിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.