നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തുളസി. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ തുളസി കൊണ്ട് സാധിക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇന്നത്തെ കാലത്ത് പലർക്കും തുളസിയുടെ ഗുണങ്ങൾ അറിയണമെന്നില്ല. പണ്ടുകാലങ്ങളിൽ മിക്ക വീടുകളിൽ കണ്ടുവരുന്ന ഒരു ഔഷധസസ്യമായിരുന്നു തുളസി.
മതപരമായ അനുഷ്ഠാനങ്ങൾക്ക് പലതരത്തിലുള്ള രോഗങ്ങൾക്കുള്ള മരുന്നു കൂടിയാണ് ഇത്. തുളസി ഉപയോഗിച്ച് കൊതുകിനെ അകറ്റാൻ സാധിക്കുന്നതാണ്. വീടിനു ചുറ്റും തുളസി ഉണ്ടെങ്കിൽ വർഷക്കാലത്ത് ഉണ്ടാകുന്ന കൊതുക് ശല്യം കുറയ്ക്കാവുന്നതാണ്. തുളസിനീരെ പനി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. തുളസിച്ചെടി നട്ടു വളർത്തുന്നതിനെക്കുറിച്ചും അതിന്റെ പരിപാലന രീതിയെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
തുളസി എത്ര നല്ല പോലെ വളർത്തിയാലും വേണ്ടപോലെ വളരാത്തത് ആയിരിക്കും പലരുടെയും പ്രശ്നം. തുളസിക്ക് സൂര്യപ്രകാശം ആവശ്യമാണ് എങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ഒരിക്കലും നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാൻ ഏറ്റവും നല്ലത്.
അതുപോലെതന്നെ ധാരാളം വെള്ളവും തുളസി വളരാൻ ആവശ്യമാണ്. പ്രത്യേകിച്ച് വേനൽക്കാലം ആണെങ്കിൽ രണ്ടുമൂന്ന് തവണയെങ്കിലും തുളസി നനയ്ക്കാൻ മറക്കരുത്. ജലാംശം നിലനിർത്തുന്ന രീതിയിലുള്ള മണ്ണ് ആണ് തുളസിയുടെ വളർച്ചയ്ക്ക് വളരെ ഉത്തമം. കറുത്ത മണ്ണും കളിമണ്ണും കലർന്ന മണ്ണാണ് ഇതിന് ഏറ്റവും അനുയോജ്യ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.