കടച്ചക്ക ഉപയോഗിച്ച് ഒരു കലക്കൻ കറി തയ്യാറാക്കി നോക്കിയാലോ. സവാള മാത്രം വഴറ്റി വറുത്തരച്ച് കടച്ചക്ക മസാല തയ്യാറാക്കാം. നാടൻ കടച്ചക്ക മസാല ആണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കടച്ചക്കയുടെ പകുതി ഭാഗം സാധാരണ കറിക്ക് കട്ട് ചെയ്യുന്ന പോലെ കട്ട് ചെയ്തെടുക്കുക. ഇത് വെള്ളത്തിൽ ഇട്ടു വയ്ക്കുക. പിന്നീട് ആവശ്യമുള്ളത് രണ്ട് മീഡിയം വലുപ്പത്തിലുള്ള സവാള നീളത്തിൽ അറിഞ്ഞതാണ്. പിന്നീട് രണ്ടു പച്ചമുളക് കറിവേപ്പിലയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ആദ്യം കടച്ചക്ക ചട്ടിയിൽ വേവിച്ചെടുക്കാവുന്നതാണ്. ചട്ടിയിൽ ഒന്നര കപ്പ് വെള്ളം വെക്കുക. അതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന കടച്ചക്ക ഇട്ടുകൊടുക്കുക. പിന്നെ ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന രണ്ട് പച്ചമുളക് ഇട്ട് ചേർത്ത് കൊടുക്കുക. കുറച്ചു കറിവേപ്പില. അര ടീസ്പൂൺ മഞ്ഞൾ പൊടി. ഇത്രയും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഈ സമയം സവാള വറുത്തെടുക്കാം. ഒരു പാൻ വെച്ച ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി ചേർത്ത് കൊടുക്കുക.
ആദ്യം സവോള കട്ട് ചെയ്തു ചേർത്തു കൊടുക്കുക. പിന്നീട് ഇതിന്റെ കൂടെ തന്നെ 1/2 ടീസ്പൂൺ കുരുമുളക് അതുപോലെതന്നെ അര ടീസ്പൂൺ പെരുംജീരകം. ഇത് രണ്ടും ചേർന്ന് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ഉപ്പും ചേർത്ത് കൊടുക്കുക. സവാള നിറം മാറി വരുമ്പോൾ ഇതിലേക്ക് ആവശ്യമായ പൊടികൾ ചേർത്ത് കൊടുക്കാം. ഈ കറിയിൽ തക്കാളി ചേർക്കണമെങ്കിൽ തക്കാളി ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്. ആദ്യം ചേർക്കേണ്ടത് മല്ലിപ്പൊടിയാണ്.
ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. ഒന്നേകാൽ ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. മുക്കാൽ ടീസ്പൂൺ ഗരം മസാല പൊടി ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കുക. ഇത് നന്നായി മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇത് അരച്ചെടുക്കുക. കടച്ചക്ക കുക്കായി വരുമ്പോൾ. അതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് അരപ്പു കൂടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യാനുസരണം വെള്ളം ചേർത്തു കൊടുക്കാം. ഇത് തിളച്ചു വരുമ്പോൾ വറവ് ഇടാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.