പാവയ്ക്ക ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കയ്പ്പ് അധികം ഇല്ലാതെ തന്നെ തയ്യാറാക്കാം. ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം. പാവയ്ക്ക വറ്റൽ കുറച്ച് എടുക്കുക. പിന്നെ ആവശ്യമുള്ളത് അരക്കപ്പ് തേങ്ങ ചിരകിയത്. ഒരു വലിയ സബോള എന്നിവയാണ്. ആദ്യം സവാള ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക.
പാവയ്ക്ക ഒന്ന് ഫ്രൈ ചെയ്ത് എടുക്കുക. ഇത് മാറ്റിവയ്ക്കുക. ഒരു ചട്ടിയിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ശേഷം ആദ്യം സവാള കട്ട് ചെയ്തിട്ട് ചേർത്തു കൊടുക്കുക. നന്നായി ഇളക്കിയശേഷം രണ്ട് പച്ചമുളക് ചെറുതായി കട്ട് ചെയ്തത് ഇട്ടുകൊടുക്കുക. കുറച്ച് കറി വേപ്പില കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കാം. വരുന്ന സമയത്ത് കുറച്ചു വാള പുളി വെള്ളത്തിലിട്ട് റെഡിയാക്കി വെക്കുക.
ഇത് വഴറ്റിയെടുക്കുന്ന സമയത്ത് അടുത്ത ബർണറിൽ തേങ്ങ വറുത്ത് എടുക്കാം. തേങ്ങ ചിരകിയത് ചേർക്കുന്നതോടൊപ്പം തന്നെ രണ്ടുമൂന്നു കറിവേപ്പിലയും ചേർത്തു കൊടുക്കുക. ടീസ്പൂൺ ഉലുവ രണ്ട് ചെറിയ ഉള്ളി എന്നിവയും ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി എടുത്ത് നിറം മാറി വരുമ്പോൾ ഇതിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ എരിവുള്ള മുളകുപൊടി ഇവ ചേർത്ത് നന്നായി.
ഇളക്കി എടുക്കുക. കഴിഞ്ഞു സവാള വഴറ്റിയെടുത്ത തിലേക്ക് വാളംപുളി വെള്ളത്തിലിട്ടത് ചേർത്തു കൊടുക്കുക. പാവയ്ക്കയും സവോളയും കുക്കാവാൻ ആവശ്യമായ വെള്ളം കൂടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും വറുത്തുവെച്ച പാവയ്ക്കയും ചേർത്തു കൊടുക്കുക. ഈ സമയം അരപ്പ് അരച്ചെടുക്കുക. ഇതുകൂടി ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് വറവ് ചേർക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.