വിജയിയെ തേടി എത്തിയ സ്വകാര്യ സ്ഥാപന ജീവനക്കാരും, സ്കൂൾ അധ്യാപകരും ദേവികയുടെ പറച്ചിൽ കേട്ട് പരിപ്രാന്തരായ അവസ്ഥയിൽ ആണ്. നറുക്കെടുപ്പിൽ കിട്ടിയ സമ്മാനത്തിന് പകരം അവൾ ആവശ്യപ്പെട്ടിരിക്കുന്നത് തന്റെ അച്ചന്റെ കൂട്ടുകാരിയെ ചികിൽസിക്കാനുള്ള പണം ആയിരുന്നു. ഈ ഒരു തീരുമാനം എല്ലാവരെയും ഒരേപോലെ ഞെട്ടിക്കുകയുണ്ടായി.
ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ദേവിക. പൈക്കുളം എന്ന സ്ഥലത്തെ പുത്തൻപുരയിലെ രാജന്റെയും ചിത്രയുടെയും മകളാണ്. സ്കൂൾ തുറക്കുന്നതിന്റെ അടിസ്ഥാനമായി നടത്തിയ സമ്മാന കൂപ്പണിലാണ് ദേവിയ്ക്ക് സൈക്കിൾ ലഭിച്ചത്. വീട്ടിൽ അമ്മയും അച്ഛനും തന്റെ സുഹൃത്തിന്റെ ഭാര്യക്ക് സുഖമല്ല എന്ന കാര്യം സംസാരിക്കുന്നത് ദേവിക കേട്ടിരുന്നു.
എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചാൽ ഉടൻതന്നെ ആ കുടുംബത്തിന് നൽകാമെന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് ദേവികയ്ക്ക് സൈക്കിൾ സമ്മാനമായി ലഭിച്ചത്. തനിക്ക് സമ്മാനം കിട്ടി എന്ന് മനസ്സിലാക്കിയ ഉടൻതന്നെ ദേവിക പറഞത് തനിക്ക് സമ്മാനമായി ലഭിച്ച സൈക്കിൾ വേണ്ട അതിനു പകരം പണം മതി എന്റെ അച്ഛന്റെ സുഹൃത്തിന്റെ.
ഭാര്യയെ ചികിത്സിക്കാൻ വേണ്ടിയാണ് എന്നാണ് അവൾ പറഞ്ഞ വാക്കുകൾ. പിന്നീട് സ്കൂൾ അധ്യാപകർ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ മകൾ പറഞ്ഞ ഏ മാതാപിതാക്കളും പിന്തുണ നൽകി. അന്നേദിവസം ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ ദേവികേ പ്രത്യേകം അഭിനന്ദിച്ചു. പിന്നീട് സ്കൂൾ അംഗീകൃതർ ചികിത്സയ്ക്കായുള്ള പണം കൈമാറുകയും ദേവികുടെ നല്ല മനസിന് സ്ഥാപന ഉടമ പുസ്തകവും,കുടയും സമ്മാനമായി നൽകി.