അമ്പഴങ്ങ വളരെ കേട്ടു പരിചയം ഉള്ള ഒന്നാണ് എങ്കിലും നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ ഗുണങ്ങൾ അറിയാതെ പോകരുത്. ആനവായിൽ അമ്പഴങ്ങ എന്നൊക്കെ കേട്ടിട്ടുണ്ട് എങ്കിലും എന്താണ് അമ്പഴങ്ങ എന്നുപോലും അറിയാത്തവർ നമ്മുടെ ഇടയിൽ ഇപ്പോഴും ഉണ്ടാകും. ഒരുകാലത്ത് വളരെ സർവസാധാരണമായി കണ്ടിരുന്ന ഒന്നാണ് അമ്പഴങ്ങ.
നാട്ടുപഴങ്ങളുടെ കൂട്ടത്തിലാണ് അമ്പഴങ്ങ യും. ഈ അമ്പഴങ്ങ പോഷകസമ്പുഷ്ടമായ പഴം കൂടിയാണ്. ഇന്ത്യ കമ്പോഡിയ വിയറ്റ്നാം ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സർവ്വസാധാരണയായി കണ്ടുവരുന്ന അമ്പഴങ്ങയ്ക്ക് പഴുക്കുമ്പോൾ സ്വർണനിരമാണ് കൊണ്ടുവരുന്നത്. പച്ചമാങ്ങ ഉപ്പുകൂട്ടി കഴിക്കുമ്പോൾ ഉള്ള അതേ സ്വാദ് ആണ് അമ്പഴങ്ങക്കും അച്ചാർ ഇടാനാണ് അമ്പഴങ്ങ പ്രധാനമായി ഉപയോഗിക്കുന്നത്.
ജാം ജെല്ലി എന്നിവ ഉണ്ടാക്കാനും സൂപ്പിനും സോസിനും രുചി കൂട്ടാനും അമ്പഴങ്ങ വളരെ ഉപയോഗപ്രദമാണ്. അമ്പഴം ഇലകളും തണ്ടും രോഗ ചികിത്സയിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. 48 കലോറി ഊർജ്ജം അടങ്ങിയ ഈ ഫലത്തിൽ മാംസ്യം അന്നജം ജീവകം എ ജീവകം സി ഇരുമ്പ് ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തിനും വളരെയേറെ സഹായകരമായ ഒന്നാണ് ഇത്.
ജീവകം ബി കോംപ്ലക്സ് ആയ തയാമിൻ റയ്ബോ ഫ്ളൈമീൻ എന്നിവയും അടങ്ങിയിട്ടുണ്ട്. അമ്പഴം ഫലത്തിനും ഇലകളുടെ സത്തിനും നിരവധി ഗുണങ്ങൾ ഉണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന കോളജിന് നിർമ്മാണം മെച്ചപെടുത്തുന്നതോടൊപ്പം മുറിവ് വേഗം ഉണങ്ങാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.