മീൻ കറി വയ്ക്കുമ്പോൾ തേങ്ങ അരച് വെക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ മീൻകറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. തേങ്ങ അരക്കാതെ തയ്യാറാക്കുന്ന ഈ കറി പൊറോട്ടയുടെ കൂടെ നല്ല കോമ്പിനേഷൻ ആയി കഴിക്കാൻ കഴിയുന്ന ഒന്നാണ്. ഒരുപാട് പേർക്ക് ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ഈ റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ മസാല പേസ്റ്റ് തയ്യാറാക്കേണ്ടതുണ്ട്.
അതിനായി ആദ്യം ഒരു പാൻ ചൂടാക്കുക. അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് അതിലേക്ക് 30 ചെറിയ ഉള്ളി ചേർത്തു കൊടുക്കുക. ചെറുതായി വരട്ടി എടുത്ത ശേഷം അതിലേക്ക് എട്ട് വെളുത്തുള്ളി ഒരു പച്ചമുളക് ചേർത്ത് കൊടുക്കുക. ചെറുതായി കളർ മാറി വന്നശേഷം നാല് പഴുത്ത തക്കാളി അരിഞ്ഞു ചേർത്തു കൊടുക്കുക. എല്ലാം കൂടി നന്നായി അരച്ചെടുക്കുക. ഒരുപാട് സമയം എണ്ണയിൽ വരട്ടി എടുക്കേണ്ട. പെട്ടെന്ന് പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്.
പിന്നീട് 2 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. എരിവ് ഇഷ്ടമുള്ളവർക്ക് തീർച്ചയായും കുറച്ചുകൂടി മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് വരട്ടി എടുത്ത ഈ മസാല ചെറിയ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. കുറച്ചു വെള്ളം കൂടി അരച്ചെടുക്കുക.
നല്ല കുറുകിയ ചാറോടു കൂടിയ കറി ആയിരിക്കും ലഭിക്കുക. പിന്നീട് മൺചട്ടി എടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഉലുവയും വേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് നേരത്തെ അരച്ചു വച്ച പേസ്റ്റ് ചേർത്ത് കൊടുക്കുക. പിന്നീട് പുള്ളിയുടെ വെള്ളം പിഴിഞ്ഞു കൊടുക്കുക. ഇതെല്ലാം കൂടി നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് നന്നായി തിളച്ചു വരുന്ന സമയത്ത്. അര കിലോ മാന്തൾ ചേർത്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.