മീൻ കറിക്ക് ഇനി ആരും രുചിയില്ല എന്ന് പറയില്ല… ഈ രീതിയിൽ കറി വെച്ചിട്ടുണ്ടോ… നിന്നനിൽപ്പിൽ തീരും…

മീൻ കറി എല്ലാവരും വീട്ടിൽ വയ്ക്കുന്ന ഒന്ന് തന്നെ ആണ്. ഓരോ മീനും വ്യത്യസ്ത രീതിയിൽ കറി വെച്ച് പരിചയം ഉള്ളവരാണ് എല്ലാവരും. എങ്കിലും ഒരു വിധം എല്ലാവരും ഒരേ രീതിയിൽ തന്നെയാണ് മീൻകറി വയ്ക്കുക. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് വ്യത്യസ്തമായ രീതിയിൽ ഒരു മീൻ കറി ആണ്. രുചിയുടെ കാര്യത്തിൽ നെയ്‌ മീന്റെ ഒപ്പം തന്നെ കിടപിടിക്കുന്ന ഒന്നാണ് ഹമൂർ. ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കിടിലൻ ഹമൂർ കറി ആണ്. ഇതിൽ കാണിക്കുന്ന മസാല കൂട്ട് എല്ലാ വലിയ മീനിലും ചേർത്താലും നല്ല രുചികരം ആയിരിക്കും.

ഒരു സ്പെഷൽ രീതിയിലാണ് മസാല കൂട്ട് തയ്യാറാക്കുന്നത്. ഇതിനായി ഒന്നരക്കിലോ ഹമൂർ ആണ് ആവശ്യം. തൊലി കളഞ്ഞ ഹമൂർ വൃത്തിയാക്കിയെടുക്കുക. ഇതു നല്ല വൃത്തിയായി കഴുകി എടുക്കുക. പിന്നീട് ഇതിനായി ഒരു മൺചട്ടി എടുക്കുക. അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇത് മൺചട്ടിയിൽ പരത്തി കൊടുക്കുക. പിന്നീട് ഇതിന്റെ മെയിൽ കറിവേപ്പില ആണ്. കറിവേപ്പില ചട്ടിയിൽ നിരത്തി വയ്ക്കുക. ഇതിന്റെ മുകളിലേക്ക് കുറച്ച് കൂടി കായം പൊടി ഇട്ടു കൊടുക്കുക.

പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുടംപുളി ആണ്. ഒരു മീൻകറിയിൽ എത്ര കുടപുളി ആണ് ചേർക്കേണ്ടത് അതിന്റെ പകുതി കുടംപുളി ഇതിന്റെ മുകളിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ഒരു ലയർ മുകളിലേക്ക് വെച്ചു കൊടുക്കാവുന്നതാണ്. ഇവിടെ മുകളിൽ വീണ്ടും മസാല വെച്ച് ശേഷമാണ് വീണ്ടും മീൻ അടക്കുന്നത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഉലുവപ്പൊടി ആണ്. പിന്നീട് കുറച്ച് കറിവേപ്പില ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് വീണ്ടും ബാക്കി മീൻ അടക്കി വെക്കുക.

ഇങ്ങനെ ചെയ്ത ശേഷം മീൻകറി വയ്ക്കുകയാണെങ്കിൽ അസാധ്യ രുചികരം മായിരിക്കും മീൻകറി. പിന്നീട് ഇതിനു മുകളിലേക്ക് ചേർക്കേണ്ടത് മഞ്ഞൾപൊടി ആണ്. എന്നിട്ട് ബാക്കിയുള്ള കുടംപുളി കൂടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക അതിനുശേഷം കുറച്ചുകൂടി കറിവേപ്പില ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം മൂടിവെച്ച് അടച്ചു മാറ്റി വെക്കാവുന്നതാണ്. ഈ സമയം മറ്റൊരു കാര്യം ചെയ്ത് എടുക്കേണ്ടതാണ്. പാത്രത്തിലേക്ക് നാലു സ്പൂൺ എരിവുള്ള മുളക് പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇങ്ങനെ തയ്യാറാക്കിയാൽ മീൻകറി നല്ല രുചികരം ആയിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *