വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പഴംപൊരി ആർക്കാണ് ഇഷ്ട അല്ലാത്തത് അല്ലേ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പഴംപൊരി. വൈകുന്നേരം ചായയുടെ കൂടെ പഴം പൊരി ഉണ്ടാക്കുന്നത് പതിവുള്ള വർ നിങ്ങളുടെ ഇടയിൽ ഉണ്ടാകാം. അഞ്ചുമിനിറ്റുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന പഴംപൊരി യുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അതിനായി ആവശ്യമുള്ളത് നല്ലരീതിയിൽ പഴുത്ത അഞ്ച് നേന്ത്രപ്പഴം ആണ്. ഒരു ഇടത്തരം വലിപ്പമുള്ള നന്നായി പഴുത്ത നേന്ത്രപ്പഴം മതി. ആദ്യം ഇതിന്റെ തൊലി കളഞ്ഞ ശേഷം നെടുകെ കട്ട് എടുക്കുക. നല്ല പഴുത്ത പഴം ആണെങ്കിൽ പഴംപൊരി നല്ല രുചി ആയിരിക്കും. എടുക്കുന്ന പഴം കുറച്ചു വലുതാണെങ്കിൽ നാലായി കട്ട് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ഇഷ്ടത്തിന് കട്ട് ചെയ്ത് എടുക്കാവുന്നതാണ്.
എല്ലാവരും തീർച്ചയായും ഉണ്ടാക്കി നോക്കേണ്ട ഒന്നാണ് ഇത്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. തട്ടുകടയിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്ന പഴംപൊരി പോലെ തന്നെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എപ്പോഴും പഴം എടുക്കുമ്പോൾ നല്ല പഴുത്ത പഴം എടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രുചികരമായ പഴംപൊരി ലഭിക്കുന്നതാണ്. അതിനായി എണ്ണ ചൂടാക്കാൻ വയ്ക്കുക. കുറച്ച് അധികം എണ്ണ വേണം. പിന്നീട് പഴം പൊരി ഉണ്ടാക്കാൻ വേണ്ട മിക്സ് തയ്യാറാക്കാം. 250 എംഎൽ മൈദ എടുക്കുക.
കാൽകപ്പ് വറുത്ത അരിപൊടി എടുക്കുക. പിന്നീട് അരക്കപ്പ് ഇഡലി മാവ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പഞ്ചസാര ആണ്. ഇത് ആവശ്യാനുസരണം ചേർത്തു കൊടുക്കാവുന്നതാണ്. കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇവ മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർക്കാം. പിന്നീട് വെള്ളം ചേർത്ത് കൊടുക്കുക. കുറേശ്ശെ ഒഴിച്ച് കൊടുക്കുക. പിന്നീട് പഴം ഇതിൽ മുക്കി പഴംപൊരി തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.