എല്ലാ വീടുകളിലും എളുപ്പത്തിൽ വീട്ടമ്മമാർക്ക് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ വിഭവമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് ഏതുസമയത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒരു അടിപൊളി വിഭവമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് ബ്രേക്ക് ഫാസ്റ്റ് ആയും ഡിന്നർ ആയും വൈകുന്നേരം സ്നക്സ് പോലെയും തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആക്കിയാണ് തയ്യാറാക്കുന്നത് എങ്കിൽ സെപ്പറേറ്റ് കറിയുടെ ആവശ്യമില്ല.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഇതിലേക്ക് ആവശ്യമുള്ള മസാല ഉണ്ടാക്കുക. ഇതിനായി വെളിച്ചെണ്ണ ചൂടാക്കിയശേഷം മീഡിയം സവാള അരിഞ്ഞത് പച്ചമുളക് അരിഞ്ഞത് രണ്ടു തണ്ട് കറിവേപ്പില അരിഞ്ഞത് എന്നിവ ഉപ്പ് ചേർത്ത് വഴറ്റിയെടുക്കുക. സവാള വാടി വരുന്ന സമയത്ത് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇതിന്റെ പച്ചമണം മാറിക്കഴിഞ്ഞാൽ മസാലപ്പൊടികൾ ചേർക്കാം.
കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മല്ലിപ്പൊടി എന്നിങ്ങനെയുള്ള മസാലപ്പൊടികൾ ചേർത്ത് കൊടുക്കേണ്ടത്. ഇത് നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം ഇതിലേക്ക് വേവിച്ച് ചീന്തി എടുത്ത ചിക്കൻ ചേർത്ത് കൊടുക്കുക. ചിക്കൻ തന്നെ ആവശ്യമില്ല. ബീഫ് ആയാലും മുട്ട ആയാലും കുഴപ്പമില്ല. അതിന് പച്ചക്കറികൾ മാത്രം മതിയെങ്കിൽ അങ്ങനെ ചെയ്താൽ മതി. പച്ചക്കറികൾ ആണെങ്കിൽ സബോള വഴറ്റുന്ന സമയത്ത് ക്യാരറ്റ് ബീൻസ് വഴറ്റിയെടുത്ത് പുഴുങ്ങി ഉടച്ചെടുത്ത് ഉരുളക്കിഴങ്ങ്.
ചേർത്താൽ മതി. പിന്നീട് ബാക്കി കാര്യങ്ങൾ ചെയ്യാം. ഇതിലേക്ക് മാവ് തയ്യാറാക്കാൻ ഒരു കപ്പ് ചോറ് എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക. ഈ അരച്ചെടുത്ത ചോറിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ കുഴച്ചെടുക്കുക. ഒരു കപ്പ് ചോറിലേക്ക് ഒരു കപ്പ് അരിപ്പൊടി ആണ് എടുത്തിരിക്കുന്നത്. പിന്നീട് ഇതിലേക്ക് കുറച്ച് തിളച്ചവെള്ളം ചേർക്കുക. ഈ മാവ് സേവനാഴിയിൽ ലേക്ക് നിറച്ചു കൊടുക്കുക. ഇത് ഇഡലി പാത്രത്തിൽ ആണ് ശരിയാക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.