നമുക്ക് പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരെ രക്ഷിക്കാൻ വേണ്ടി നാം എന്തെങ്കിലും ചെയ്യാൻ ശ്രമിക്കും. ആ സമയങ്ങളിൽ നാം മുൻപും പിൻപും നോക്കില്ല. ഇത്തരത്തിലുള്ള പല സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിൽ ഒന്നാണ് ഇവിടെയും കാണാൻ കഴിയുക. കൊച്ചുമകളെ പുലിയുടെ വായിൽനിന്നും സാഹസികമായി രക്ഷിക്കുന്ന മുത്തശ്ശിയെയും മുത്തശ്ശനെയും ആണ് ഇവിടെ കാണാൻ കഴിയുക.
മധ്യപ്രദേശിലാണ് ഈ സംഭവം നടക്കുന്നത്. വീടിന്റെ വരാന്തയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസ്സുകാരിയെ ആണ് പുലി കടിച്ചു കൊണ്ടുപോകാൻ നോക്കിയത്. കുഞ്ഞിന്റെ നിലവിളികേട്ട് മുത്തശ്ശി ഉണർന്നപ്പോൾ കണ്ടത് കുട്ടിയെ വായിൽ ആക്കിയ പുലിയെ യാണ്. മുത്തശ്ശി പുലിയെ തൊഴിച്ചു കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു.
എന്നാൽ കുഞ്ഞിനെ വിട്ടുനിൽക്കാൻ പുലി തയ്യാറല്ലായിരുന്നു. ഇതിനിടെ മുത്തശ്ശിയുടെ കരച്ചിൽ കേട്ട് മുത്തശ്ശനും എഴുന്നേറ്റു. ഇരുവരും ചേർന്ന് പുലിയുടെ മൂക്കിലും കണ്ണിലും ആഞ്ഞടിച്ചു. തുടർന്ന് കുഞ്ഞിനെ വിട്ട പുലി ഇവർക്കുനേരെ തിരയുകയായിരുന്നു. ഇരുവർക്കും പുലിയുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റു. തുടർന്ന് ഇരുവരുടെയും ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തുക ആയിരുന്നു.
വടികളുമായി ആളുകൾ ഓടി കൂടുന്നത് കണ്ട പുലി കാട്ടിലേക്ക് പോവുകയായിരുന്നു. കുഞ്ഞ് ചികിത്സയിലാണ് പരിക്ക് സാരമായി ഒന്നുമില്ല എന്നും ഇവർ പറയുന്നു. അവിടെ വർഷങ്ങളായി ജീവിക്കുന്നത് ആണെന്നും പുലി ആക്രമിച്ച സംഭവം ആദ്യമായാണ് ഉണ്ടാവുന്നത് എന്നും മുത്തശ്ശി പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.