കഴിഞ്ഞ ദിവസമാണ് ക്രിസ്തുമസ് ലോകമെമ്പാടും ആഘോഷിച്ചത്. ക്രിസ്തുമസ് മുന്നോടിയായി കരോൾ ഉണ്ടാകുന്നതും സാന്താക്ലോസ് വീട്ടിൽ വീട്ടിൽ വരുന്നതും എല്ലാം പതിവ് കാഴ്ചയാണ്. ഈ സമയത്ത് കുട്ടികൾക്ക് ഏറെ സന്തോഷമായിരിക്കും. സാന്താക്ലോസിൽ നിന്ന് സമ്മാനവും മധുരവും എല്ലാം പ്രതീക്ഷിച്ചാണ് ഇവർ ഇരിക്കുക.
എന്നാൽ പല സ്ഥലങ്ങളിലും കരോളിന് എത്തുന്നവർ പാടി തിരിച്ചു പോകുകയാണ് പതിവ്. എന്നാൽ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ കാണാൻ കഴിയുക. കുടുംബത്തോടൊപ്പം കോവിഡ് ബാധിതൻ ആയപ്പോൾ ഒന്നാം ക്ലാസുകാരനായ ഈ കുട്ടിക്ക് ഒരു ആഗ്രഹം മാത്രമാണ് ഉണ്ടായത്. ഓൺലൈനിൽ മാത്രം കണ്ടിട്ടുള്ള തന്റെ പ്രിയപ്പെട്ട അധ്യാപികയെ രോഗം ഭേദമാകുബോൾ നേരിൽ കാണണം.
രക്ഷകർത്താക്കൾ വഴി ഈ കാര്യം മനസ്സിലാക്കിയ ഗായികയും അധ്യാപികയുമായ ഈ യുവതി തന്റെ മ്യൂസിക് ക്ലബ്ബിലെ നൂറോളം കുട്ടികളുമായി കഴിഞ്ഞദിവസം വിദ്യാർഥിയുടെ വീട്ടിലെത്തുകയായിരുന്നു. അധ്യാപികയും കുട്ടികളും ക്രിസ്മസ് പപ്പയുടെ വസ്ത്രം ധരിച്ചാണ് എത്തിയത്. പാട്ടുപാടി എത്തിയ ക്രിസ്മസ് കരോൾ സംഘത്തെ.
കണ്ടതോടെ കുട്ടിയും പ്രദേശവാസികളും അത്ഭുതപ്പെട്ടു. തുടർന്ന് കൂട്ടത്തിൽ മുതിർന്ന പപ്പാ മുന്നോട്ടുവന്ന് കുട്ടിയുടെ കൈയിലേക്ക് സമ്മാനപ്പൊതിയും മധുരവും കൈമാറിയപ്പോൾ അവൻ വീണ്ടും അത്ഭുതപ്പെട്ടു. മുഖംമൂടി മാറ്റിയപ്പോൾ തന്റെ പ്രിയപ്പെട്ട ടീച്ചറെ കണ്ടു കുട്ടിയുടെ സന്തോഷം വാനോളമുയർന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.