നായക്കൾ സ്വാഭാവികമായും മനുഷ്യർക്ക് പ്രിയപ്പെട്ടവരാണ്. അതുപോലെ തന്നെയാണ് നായ്ക്കൾക്ക് തിരിച്ചും തങ്ങളുടെ യജമാനനെ ജീവനുതുല്യം സ്നേഹിക്കുന്ന വരാണ് നായ്ക്കൾ. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. പലതരത്തിലുള്ള വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ജീവന് തുല്യം യജമാനനേ സ്നേഹിക്കുന്ന ഒരു നായയുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.
നമുക്കറിയാം ഒരു നേരത്തെ അന്നം നൽകിയാൽ ജീവിതകാലം മുഴുവൻ അതിന്റെ സ്നേഹവും കരുതലും നായ്ക്കൾക്ക് തിരിച്ച് ഉണ്ടാകും. ഇവിടെ കാണുന്നതും ആ സ്നേഹബന്ധമാണ്. മനുഷ്യർക്കു പോലും കാണാൻ കഴിയാത്ത സ്നേഹമാണ് ഇവരിൽ നിന്ന് ലഭിക്കുന്നത്. ഗ്ലാഡിസ് എന്ന യജമാനന്റെയും അദ്ദേഹത്തിന്റെ വളർത്തുനായയുടെയും കഥയാണ് ഇത്. സംഭവം നടക്കുന്നത് സ്വിറ്റ്സർലൻഡിൽ ആണ്.
ഇയാൾ ഒരിക്കൽ നടക്കാനിറങ്ങിയപ്പോൾ ആരോ വഴിയരികിൽ ഉപേക്ഷിച്ചനിലയിൽ വഴിയരികിൽ ഒരു നായക്കുട്ടിയെ കാണാനിടയായി. വിശന്നുവലഞ്ഞ എല്ലും തോലുമായി നിന്ന നായ കുട്ടിക്ക് മറ്റു നായകളിൽ നിന്ന് ആക്രമണം ഉണ്ടാവുകയും അതുമൂലം സംഭവിച്ച പരിക്ക് വ്രണം ആയ അവസ്ഥയിലുമായിരുന്നു. ഈ നായക്കുട്ടിയെ കണ്ടപ്പോൾ ഭക്ഷണം കഴിക്കാതെ ഉള്ള അതിന്റെ അവസ്ഥ മോശമാണ് എന്ന് മനസ്സിലായി. ഉടനെതന്നെ ഗ്ലാഡിസ് നായക്കുട്ടിയെ.
വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പരിചരണം നൽകുകയും ചെയ്തു. അയാൾ ആ നായക്കുട്ടിയെ ഗ്ളൈസി എന്ന് വിളിച്ചു. വർഷങ്ങൾ കടന്നുപോയി. ഗ്ലാഡിസ് മരണപ്പെട്ടു. അതിനുശേഷമാണ് വീട്ടുകാരെ പോലും അത്ഭുതപ്പെടുത്തിയ സംഭവവികാസങ്ങൾ അരങ്ങേറിയത്. ഗ്ലാഡിസ്ന്റെ വീട്ടുകാർ ഗ്ളൈസിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും ആ കുഴിമാടത്തിൽ നിന്നും വരാൻ അവൾ തയ്യാറല്ലായിരുന്നു. കൂടുതൽ സമയവും അവൾ അവിടെ തന്നെയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.