ഇന്നത്തെ കാലത്ത് മലബന്ധവും ആയി എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ ഉടനെ കരുതുന്നത് പൈൽസ് പ്രശ്നങ്ങൾ ആണ് എന്നാണ്. മൂലക്കുരു ഉണ്ട് ചെറിയ തടിപ്പ് ഉണ്ട് മലം പോയി കഴിഞ്ഞാൽ കുറച്ചുസമയത്തേക്ക് കഠിനമായ വേദനയാണ് എന്നെല്ലാം പറയാറുണ്ട്. സാധാരണ ആളുകളിൽ അമിതമായ വേദന പൈൽസ് കാരണം ആണ് എന്നാണ് പലരുടേയും ധാരണ.
എന്നാൽ ഈ അമിതമായ വേദന പൈൽസ് എന്ന അസുഖം കൊണ്ടല്ല നമ്മുടെ മലദ്വാരത്തിൽ വിള്ളലുകൾ വന്ന് ഫിഷർ എന്ന അസുഖം മൂലമാണ്. ഫിഷർ എന്താണ് എങ്ങനെയാണ് ഫിഷറിന് ചികിത്സിക്കുന്നത്. അതുപോലെതന്നെ ഫിഷർ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് ഇത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ് ഇന്നിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എന്താണ് ഫിഷർ എന്ന് നോക്കാം മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളലാണ് ഫിഷർ.
നമ്മുടെ മലദ്വാരത്തിന് ചുറ്റും ചർമത്തിൽ വരുന്ന ചെറിയ മുറിവുകളോ ചെറിയ വിള്ളലുകളോ ആണ് ഫിഷർ എന്ന് പറയുന്നത്. അതികഠിനമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇത് സാധാരണയായി തൊലിപ്പുറത്ത് ആണ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചില ആളുകളിൽ ഇത് മലദ്വാരത്തിലെ പിൻഭാഗത്തുള്ള മധ്യഭാഗത്ത് ആയിട്ടാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്.
അമിതമായ വേദന ചില ആളുകളിൽ ഇടയ്ക്കിടെയുള്ള ബ്ലീഡിങ് ചെറിയ തടിപ്പ് എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.