വീട്ടിൽ പലപ്പോഴും കാണുന്ന ഒരു പ്രശ്നമാണ് തുടർച്ചയായി ഉണ്ടാകുന്ന എലിശല്യം. ഇത് കാരണം പലപ്പോഴും വീട്ടമ്മമാർ വളരെ വലിയ ബുദ്ധിമുട്ടുകൾ ആണ് അനുഭവിക്കുന്നത്. പലപ്പോഴും വീട്ടിൽ സൂക്ഷിക്കുന്ന പല വസ്തുക്കളും കവർന്ന തിന്നുകയും പല വസ്തുക്കളും ഇവർ നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ മാറ്റാൻ വേണ്ടി പലരും പലതരത്തിലുള്ള വിദ്യകളും ചെയ്യുന്നവരാണ്.
എന്നാൽ പലപ്പോഴും അങ്ങനെ ചെയ്യുന്ന ഒരു കാര്യവും ഫലം കാണാറില്ല. ഇത്തരത്തിലുള്ള എലി ശല്യം കുറയ്ക്കാൻ സഹായിക്കുന്ന നല്ല ഒരു ടിപ്പ് ആണ് ഇവിടെ പറയുന്നത്. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയുന്നതാണ്. പുറത്തു നിന്ന് വാങ്ങുന്ന വിഷത്തിന്റെ ആവശ്യം ഇനി ഇല്ല. നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റാവുന്നതാണ്.
അത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. അതിനായി ആവശ്യമുള്ളത് കുറച്ചു കോട്ടൻ ആണ്. ഒരു ബൗൾ എടുത്തശേഷം അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കുക. പിന്നീട് അതിലേക്ക് വെള്ളമൊഴിച്ച് മിസ്സ് ചെയ്തെടുക്കുക. പിന്നീട് നമ്മൾ എടുത്തു വച്ച് കോട്ടൻ ഇതിൽ മുക്കിയെടുക്കുക. തുടർന്ന് കോട്ടൻ എലി വരുന്ന ഭാഗങ്ങളിൽ വെച്ചു കൊടുക്കുക.
എലി ഇത് രുചിച്ചു നോക്കുന്ന സമയത്ത് ഇത് എലിക്ക് ഇഷ്ടമില്ലാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ പിന്നീട് എലിശല്യം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. ഒരു ആഴ്ചയോളം ഇത് തുടർച്ചയായി ചെയ്താൽ എലിശല്യം പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. യാതൊരു തരത്തിലുള്ള കെമിക്കൽ ഉപയോഗിക്കാതെ എലികളെ തുരത്താൻ ഉള്ള മാർഗമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.