നമുക്കു ചുറ്റിലുമുള്ള പരിസരങ്ങളിൽ കാണുന്ന പല സസ്യങ്ങൾക്കും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നാം കണ്ടിട്ടുള്ളതും കാണാത്തതുമായ നിരവധി സസ്യങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട്. കണ്ടിട്ടും ഗുണങ്ങൾ അറിയാത്ത ചില സസ്യങ്ങളുമുണ്ട്. ഇത്തരത്തിൽ കേരളത്തിൽ പരക്കെ കണ്ടിരുന്നതും എന്നാൽ ഇന്നത്തെ കാലത്ത് അപൂർവമായി മാത്രം കാണുന്ന ഒന്നാണ് മുള്ളൻചക്ക. ഇത് ഇപ്പോൾ ഒരു തിരിച്ചു വരവിന് കാലത്തിലാണ്.
കായ കളിലും ഇലകളിലും അടങ്ങിയിട്ടുള്ള അസറ്റോ ജനിസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കുമെന്ന കണ്ടുപിടുത്തമാണ് മുള്ളൻ ചക്കയെ പ്രശസ്തമാക്കിയത്. ഇന്ന് ഇവിടെ പറയുന്നത് ഇതിനെ പറ്റിയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണുന്ന ഒരു നിത്യഹരിത സസ്യമാണ് മുള്ളൻചക്ക. ലക്ഷ്മണപ്പഴം മുള്ളാത്തി ബ്ലാത്ത തുടങ്ങിയ പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. അത്തപ്പഴം അഥവാ സീതപ്പഴം പോലെ ഒന്നാണ് മുള്ളാത്ത.
മുള്ളുകളുള്ള പുറംതൊലിയാണ് ഇതിനുള്ളത്. അതുകൊണ്ടുതന്നെ ആയിരിക്കാം ഇതിന് മുള്ളാത്ത എന്ന പേരു വരെ വരാൻ കാരണം. മധുരവും പുളിയും കലർന്ന രുചിയുള്ള ഈ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമായി അടങ്ങിയിട്ടുണ്ട്. അർഭുത രോഗികൾ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇതിന്റെ ഇല ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായവും ഉപയോഗിച്ചുവരുന്നുണ്ട്. വേനൽക്കാലമാണ് മുള്ളൻചക്ക യുടെ പ്രധാന സീസൺ.
ചെറു ശാഖകളിൽ ഉണ്ടാകുന്ന കായ്കൾ വലുതും പുറത്ത് മുള്ള് നിറഞ്ഞതും ആയിരിക്കും. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.