മനുഷ്യത്വം തരി പോലും ഇല്ലാത്ത ചിലർ നമുക്ക് ചുറ്റിലും ഉണ്ട്. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ചിലർ. ഇവർക്ക് മറ്റുള്ളവരുടെ വിഷമം കാണാനോ അവർക്കുവേണ്ടി സമയം ചിലവഴിക്കാൻ പോലും നേരമില്ല. അവരുടേതായ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കാൻ ആണ് ഇവർക്ക് താൽപര്യം. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.
മനുഷ്യർക്ക് ഏറ്റവും പ്രിയപ്പെട്ട മൃഗമാണ് നായ. മനുഷ്യരോട് ഏറ്റവും അടുത്തിടപഴകുന്നതും നായകൾ തന്നെയാണ്. ഒരുനേരത്തെ അന്നം നൽകിയാൽ സ്വന്തം ജീവൻ പോലും പണയം വെച്ച് യജമാനന്റെ ജീവൻ രക്ഷിക്കുന്ന നായകളുടെ നിരവധി പ്രവർത്തികൾ നാം കണ്ടിട്ടുള്ളതാണ്. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.
https://youtu.be/2ZELwwxA2Yk
ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ ദയനീയമായ കാഴ്ച ആണെന്ന് വേണമെങ്കിൽ ഇതിനെ പറയാം. മാത്രമല്ല ഇത് കണ്ടാൽ ആർക്കും ദേഷ്യം തോന്നിപ്പോകും. വീഡിയോ ഇതാണ്. കാറിൽ വന്നിറങ്ങി കാൽ നഷ്ടപ്പെട്ട നായയെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് ആരുടെയും കണ്ണ് നിറക്കുന്നത്. ഒരു സ്ത്രീക്ക് ഇത്രയേറെ ക്രൂര ആകാൻ കഴിയുമോ.
എന്നാണ് വീഡിയോ കണ്ട പലരും ചോദിക്കുന്നത്. നടക്കാൻപോലും കഴിയാതെ വിഷമിക്കുന്ന നായയെ ഉപേക്ഷിച്ച് സ്ത്രീ മടങ്ങുമ്പോൾ കാറിന് പുറകെ കാൽ നഷ്ടപ്പെട്ട നായ ഓടാൻ ശ്രമിക്കുന്നത് ആരുടെയും കണ്ണ് നിറക്കുന്ന കാഴ്ചയാണ്. വീഡിയോ വൈറലായതോടെ സ്ത്രീക്കെതിരെ രൂഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.