സഹോദരങ്ങളെ രക്ഷിക്കാൻ ആറുവയസ്സുകാരൻ ചെയ്തത് കണ്ടോ..!!

ചേട്ടൻ എന്നാൽ തന്റെ സഹോദരങ്ങൾക്ക് കാവലാൾ ആയിരിക്കണം. തന്റെ കൂടപ്പിറപ്പുകൾ ക്ക് എന്തെങ്കിലും സംഭവിച്ചാൽ നോക്കി നിൽക്കുന്നവരല്ലാ ചേട്ടൻമാർ അവർക്കുവേണ്ടി രക്ഷകനായി എത്തുന്നവൻ ആണ്. അത് മറ്റുള്ളവർക്ക് കാണിച്ചുതരുന്ന തരത്തിലുള്ള രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ചൈനയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഈ വൈറലായിരിക്കുന്നത്.

വീട്ടുമുറ്റത്ത് നിന്നു കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾ ഒരു പശുക്കുട്ടിയെ കണ്ടു ഭയക്കുകയാണ്. അതിലെ ഒരു പെൺകുട്ടി നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് പോകുന്നത് കാണാം. അവൾ ഓടിയത് തന്റെ ചേട്ടനെ വിളിക്കാൻ വേണ്ടിയാണ്. അവിടെയാണ് എല്ലാവരെയും അമ്പരപ്പിക്കുന്ന കാഴ്ച കാണാൻ കഴിയുക. അവളുടെ ചേട്ടന് പ്രായം വെറും ആറു വയസ്സ് ആണ്. പക്ഷേ കണ്ടാൽ ആറു വയസ്സ് തോന്നിക്കുമെങ്കിലും ആള് നിസ്സാരക്കാരനല്ല.

https://youtu.be/Wj4qBthAi90

തന്റെ സഹോദരിക്ക് ആപത്ത് എന്ന് മനസ്സിലാക്കി അവൻ ചെയ്തതാണ് എല്ലാവരെയും കയ്യടികൾ ഏറ്റുവാങ്ങുന്നത്. അവൻ ഒരു കമ്പ് കൊണ്ടുവന്നു ആ പശുക്കുട്ടിയെ ഓടിക്കുന്നു. അതിനുശേഷം തന്റെ സഹോദരങ്ങളെ പശു കുട്ടിയിൽ നിന്ന് രക്ഷിച്ച അവന്റെ സന്തോഷം ഒന്ന് കാണേണ്ടതു തന്നെയാണ്. പിന്നീട് പശുക്കുട്ടിയെ ഓടിച്ച ശേഷം ഗേറ്റ് ഭദ്രമായി അടയ്ക്കുന്ന രംഗങ്ങളും കാണാം.

അതിനുശേഷം തന്റെ സഹോദരങ്ങളുടെ അടുത്ത് എത്തിയശേഷം സഹോദരങ്ങളെ ആശ്വസിപ്പിക്കുന്നുണ്ട്. തന്റെ സഹോദരങ്ങൾക്ക് ഒന്നും വരാതിരിക്കാൻ ഈ ചേട്ടൻ കാണിക്കുന്ന കരുതലും സ്നേഹവും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ഈ ചേട്ടന് ആശംസകളുമായി എത്തിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *