വിവാഹദിനം വധുവിനെ വേണ്ട എന്ന് ഏതെങ്കിലും വരൻ പറയുമോ. അതും പറഞ്ഞാൽ തന്നെ നിസ്സാരമായ കാരണമായ സ്ത്രീധനത്തിന്റെ പേരിൽ ഇങ്ങനെയൊക്കെ ചെയ്യുമോ. ഇത്തരത്തിൽ ഏവരെയും ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ടു നിൽക്കേ അഹങ്കാരം മൂത്ത് വധുവിനെ വേണ്ടെന്ന് വരൻ. പിന്നീട് നവവധു ചെയ്തത് കണ്ടോ. പെൺകുട്ടികളെ വിലപേശി കാണിക്കുന്ന കച്ചവടമല്ല വിവാഹം. രണ്ട് മനസ്സുകൾ ഒന്നു ചേരുന്ന അസുലഭ മുഹൂർത്തമാണ് അത്.
ഇത്തരത്തിൽ വിവാഹം കച്ചവടമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ പെൺകുട്ടികളും പ്രതികരിച്ചു തുടങ്ങി. അതിനു ഉത്തമ ഉദാഹരണമാണ് ഇവിടെ കാണുന്ന ഈ സംഭവം. സ്ത്രീധനം കൂട്ടി ചോദിച്ച വരന്റെയും പിതാവിന്റെയും സഹോദരന്റെയും തല നവവധു പകുതി മൊട്ടയടിച്ചു. ഉത്തർപ്രദേശിലാണ് ഈ കയ്യടി നേടുന്ന സംഭവം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിനം പ്രതിയായി വരന്റെ വീട്ടുകാർ സ്ത്രീധനം കൂട്ടി ചോദിച്ചതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ത്രീധനം കൂട്ടി നൽകിയില്ലെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നും കുടുംബത്തെ നാണംകെടുത്തും എന്നും.
വരന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. മോട്ടോർ സൈക്കിൾ വേണമെന്നത് ആയിരുന്നു ആദ്യത്തെ ആവശ്യം. അതു വാങ്ങി നൽകിയപ്പോൾ ആ ബ്രാൻഡ് വേണ്ടെന്നും മറ്റൊരെണ്ണം വാങ്ങി നൽകണമെന്നും ആയി. ഇതും വീട്ടുകാർ നടത്തിക്കൊടുത്തു. തുടർന്ന് കല്യാണദിവസം കൂടുതൽ സ്വർണ്ണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ നവവധു തയ്യാറായില്ല. തുടർന്നാണ് സംഭവങ്ങൾ അരങ്ങേറിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.