അപ്രതീക്ഷിതമായി ശരീരത്തിൽ വരുന്ന പല വേദനകളും കണ്ടില്ലെന്നു നടിക്കുന്നവരാണ് പലരും. എന്നാൽ അതിതീവ്രമായ അവസ്ഥയിലേക്ക് ഇത്തരം വേദനകൾ മാറുമ്പോൾ അത് ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചികിത്സാസഹായം തേടേണ്ടി വരികയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെയും കാണാൻ കഴിയുക. അപ്രതീക്ഷിതമായി യുവാവിന് ഉണ്ടായ വേദന കണ്ടുനിന്ന ഏവരെയും പിന്നീട് ഞെട്ടിച്ചുകളഞ്ഞു.
ഇത്തരത്തിലുള്ള പല വാർത്തകളും നാം കണ്ടിട്ടുള്ളതാണ്. പലതും സമൂഹ മാധ്യമങ്ങളിൽ വാർത്ത ആയിട്ടുള്ളതും ആണ്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. പൂച്ച മാന്തിയത് ആണ് എന്ന് കരുതി തെറ്റിദ്ധരിച്ച് അസഹ്യമായ വേദനയോടെ ആശുപത്രിയിലെത്തിയ യുവാവിനെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കംചെയ്ത വസ്തു എന്താണെന്ന് കണ്ട ഞെട്ടലിലാണ് യുവാവും കൂടെയുള്ളവരും.
കഴിഞ്ഞദിവസം രാജസ്ഥാനിൽ നടന്ന സംഭവമാണ് ഏവരെയും അതിശയിപ്പിക്കുന്നത്. വയറ്റിൽ വല്ലാത്ത നീറ്റലും വേദനയും കഠിനമായ വേദന നിമിത്തമാണ് യുവാവ് ഉറക്കമുണർന്നത്. തൊട്ടപ്പുറത്ത് പൂച്ച പാഞ്ഞു പോകുന്നത് കണ്ടു പൂച്ച മാന്തിയത് ആകും എന്ന് കരുതി. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും വേദന കുറഞ്ഞില്ല. ഒടുവിൽ തന്റെ റൂമിൽ ഉള്ളവരോട് കാര്യങ്ങൾ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ വെടിയുണ്ടയുടെ ഷെൽ കിടക്കയിൽ നിന്ന് കണ്ടെത്തി.
തുടർന്നാണ് പൂച്ച മാന്തിയത് അല്ല ആരോ വെടി വച്ചതാണ് എന്ന് ഇയാൾക്ക് മനസ്സിലാകുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തി എക്സ്റേ എടുത്തപ്പോഴാണ് ആ ദൃശ്യങ്ങൾ കണ്ടത്. നെഞ്ചിൻ കൂടിൽ ഒരു വെടിയുണ്ട. ഇത് ഇയാളുടെ ജീവനുതന്നെ ഭീഷണി ആയേനെ. ആന്തരിക അവയവങ്ങൾ തുളച്ചു കയറാഞ്ഞത് മൂലം തലനാരിഴയ്ക്കാണ് ഇയാളുടെ ജീവൻ രക്ഷപ്പെട്ടത്. ശസ്ത്രക്രിയയിലൂടെ വയറ്റിലെ വെടിയുണ്ട പുറത്തെടുത്തതോടെ അപകടനില തരണം ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.