നിരവധി തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നതാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യവാനെ കുറിച്ച്. കഴിഞ്ഞ മണിക്കൂറുകളിൽ നിരവധി തരത്തിൽ ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ പരന്നിരുന്നു. ദുബായിൽ ഹോട്ടൽ ജീവനക്കാരനായ യുവാവ് തനിക്കാണ് ഒന്നാംസമ്മാനമായ 12കോടി അടിച്ചതെന്ന അവകാശവാദവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 12 കോടി നേടിയ ഭാഗ്യവാനെ കേരളം ഒട്ടാകെ തേടുമ്പോഴാണ്. തനിക്കാണ് സമ്മാനം ലഭിച്ചത് എന്ന അവകാശവാദവുമായി.
പ്രവാസിയായ അദ്ദേഹം എത്തിയത്. ഗൂഗിൾ പേ വഴി ടിക്കറ്റിന് പണം അയച്ചതാണെന്നും ഉടൻ ബാങ്കിൽ ടിക്കറ്റ് ഏൽപ്പിക്കും എന്നു പറഞ്ഞിരുന്നു. എന്നാൽ വമ്പൻ ട്വിസ്റ്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് അല്ല ബംബർ അടിച്ചിരിക്കുന്നത് എന്ന വാർത്തയാണ് അത്. തിരുവോണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ച ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തിയിരിക്കുകയാണ്. തൃപ്പൂണിത്തറ മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ക്കാണ് 12കോടി ലോട്ടറി അടിച്ചത്.
ഈ മാസം പത്തിനാണ് ഇദ്ദേഹം ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി. നേരത്തെ ഒൻപതാം തീയതി 5000 രൂപ അടിച്ചിരുന്നു. പത്തിനെ ആ ടിക്കറ്റ് മാറ്റാൻ വേണ്ടി പോയതായിരുന്നു ഇദ്ദേഹം. അന്ന് അടിച്ച ആ പൈസയ്ക്ക് ഒരു ബംബറും അഞ്ച് ടിക്കറ്റ് വേറെയും എടുത്തു. ഫാൻസി നമ്പർ ആയി തോന്നിയതുകൊണ്ടാണ് ആ ടിക്കറ്റ് തന്നെ എടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. കടം വീട്ടണം പെങ്ങൻമാർക്ക് കുറച്ചു പൈസ കൊടുക്കണം മക്കളെ നന്നായി വളർത്തണം ഇതൊക്കെയാണ് ആഗ്രഹമെന്ന് ഇദ്ദേഹം പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.