നമ്മുടെ വിഭവങ്ങളിൽ നിന്ന് ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് മീൻ കറി. മീൻ കറി തേങ്ങ അരച്ചും തേങ്ങാപ്പാൽ പിഴിഞ്ഞും തേങ്ങ അരക്കാതെയും എല്ലാം വയ്ക്കാറുണ്ട്. അത്തരത്തിൽ അയില മുളകിട്ട ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഒട്ടും തേങ്ങ ചേർക്കാത്ത ഒരു കിടിലൻ ടേസ്റ്റ് ഉള്ള ഒരു കറിയാണ് ഇത്. ഇതിനായി അയില നല്ലവണ്ണം കഴുകി അതിനുള്ളിലെ വേസ്റ്റ് എല്ലാം എടുത്തു.
കളഞ്ഞു ചെറിയ കഷണങ്ങളാക്കി മാറ്റി വയ്ക്കേണ്ടതാണ്. അയില മുളകിട്ട മീൻ കറി വയ്ക്കുന്നത് മൺചട്ടിയിൽ ആണ്. മൺചട്ടിയിൽ വയ്ക്കുമ്പോഴാണ് ആ കറിക്ക് അതിന്റെതായ ടേസ്റ്റ് ലഭിക്കുന്നത്. പിന്നീട് ഗ്യാസ് അടുപ്പിൽ ഒരു മൺചട്ടിവെച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും ഇട്ടുകൊടുത്ത് പൊട്ടിച്ചെടുക്കാവുന്നതാണ്. ഇവ രണ്ടും കുറച്ചു മാത്രം ചേർത്ത് കൊടുത്താൽ മതി.
പിന്നീട് ഇതിലേക്ക് ചെറുതായി നീളത്തിൽ നുറുക്കി വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും അല്പം കറിവേപ്പിലയും ഇട്ട് കൊടുത്ത് ഒന്ന് മൂപ്പിച്ചെടുക്കേണ്ടതാണ്. അത് മൂത്ത് വരുമ്പോൾ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് നല്ലവണ്ണം മൂപ്പിച്ചെടുക്കാവുന്നതാണ്. പിന്നീട് ഇത് നല്ല വണ്ണം മൊരിഞ്ഞു വരുമ്പോൾ നമുക്ക് ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർക്കാവുന്നതാണ്.
ഈ സമയങ്ങളിൽ നമ്മുടെ പൊടികൾ എല്ലാം അൽപ്പം വെള്ളത്തോടും കൂടി മിക്സ് ചെയ്തു മാറ്റി വയ്ക്കാവുന്നതാണ്. അത്തരത്തിൽ മഞ്ഞൾപൊടിയും മുളകുപൊടി മല്ലിപ്പൊടി എന്നിവ അല്പം വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് ഇതിലേക്ക് ഇട്ട് കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.