ആദ്യകാലങ്ങളിൽ വളരെയധികം കൃഷി ചെയ്ത് ഉൽപാദിപ്പിച്ചിരുന്ന ഒന്നാണ് കൂവ. കുവയിൽ നിന്നാണ് കൂവപ്പൊടി ഉണ്ടാക്കിയെടുക്കുന്നത്. ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഈ കൂവ പലയിടത്തും പല പേരുകളിൽ അറിയപ്പെടുന്നു. ഇത് കിഴങ്ങ് വർഗ്ഗങ്ങളിൽ പെട്ട ഒന്നാണ്. ഇത് വെളുത്ത കൂവ മഞ്ഞക്കൂവ നീലക്കുവ മലൻ എന്നിങ്ങനെ എല്ലാം കാണപ്പെടുന്നു. പ്രധാനമായും ഹൈന്ദവ ആചാര പ്രകാരമുള്ള തിരുവാതിര വ്യതമെടുക്കുന്ന സ്ത്രീകൾ ഉപയോഗിച്ചിരുന്ന ഒന്നുതന്നെയാണ് ഇത്.
ഇതിൽ കാർബൊഹൈഡ്രേറ്റ് പൊട്ടാസ്യം കാൽസ്യം വിറ്റാമിനുകൾ ആന്റിഓക്സൈഡുകൾ എന്നിവ ധാരാളമായി തന്നെയുണ്ട്. ഇത് കൂടുതലായുംവയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള അന്നജം വയറിനെ ഉത്തമമാണ്. അതിനാൽ തന്നെ ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ ഇത് ഇല്ലായ്മ ചെയ്യുന്നു. കൂടാതെ ശരീരത്തിൽ ജലാംശം നിലനിൽക്കുന്നതിനും കൂവപ്പൊടി ഉപയോഗിക്കുന്നു.
ഇതിനെ ആന്റി ബാക്ടീരിയൽ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ഇത് മുറിവുകളെ പെട്ടെന്ന് തന്നെ ഉണക്കുന്നതാണ്. ശരീരത്തിന് കുളിർമ നൽകുന്നതിനും ചെറിയ കുരുക്കളെ ഇല്ലായ്മ ചെയ്യാനും കൂവപ്പൊടി ഉത്തമമായതിനാൽ തന്നെ ആദ്യകാല മുതലേ പൗഡറിന് പകരമായി കുട്ടികൾ ഇത് ഉപയോഗിച്ചിരുന്നു. കൂടാതെ ഗർഭിണികളിൽ കാണപ്പെടുന്ന ശർദ്ദി മലബന്ധം എന്നിവയ്ക്ക് നല്ലൊരു പ്രതിവിധി തന്നെയാണ് ഇത്.
മറ്റു മരുന്നുകൾ ഈ സമയങ്ങളിൽ കഴിക്കാൻ സാധിക്കാത്തതിനാൽ തന്നെ കുറിച്ചു കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഇത് മികച്ചതാകുന്നു. അതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. ഇത് കഴിക്കുന്നത് വഴി എനർജി കൂടുകയും ശരീരഭാരം കുറയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.